പഞ്ചാബിൽ ലൻ ലഹരിവേട്ട; 150 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

പഞ്ചാബിൽ ലൻ ലഹരിവേട്ട– Punjab | Drugs Seized | Malayala Manorama
പഞ്ചാബിൽ ലൻ ലഹരിവേട്ട; 150 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
ഓൺലൈൻ ഡെസ്ക്
Published: October 27 , 2024 12:25 PM IST
1 minute Read
അമൃത്‌സറിൽ പിടിച്ചെടുത്ത 105 കിലോഗ്രാം ഹെറോയിൻ (Photo: X/@DGPPunjabPolice)
അമൃത്‌സർ∙ പഞ്ചാബിൽ വൻ ലഹരിവേട്ട. അമൃത്‌സറിലെ വെയർഹൗസിൽ നിന്ന് 105 കിലോഗ്രാം ഹെറോയിനടക്കം 150 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. ആറു തോക്കുകളും പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. പാക്കിസ്ഥാനിൽ നിന്നും ജലമാർഗമാണ് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്. ടയറുകളുടെ വലിയ ട്യൂബുകളിലാണ് ലഹരി കടത്തിയിരുന്നത്. അറസ്റ്റിലായ നവ്ജോത് സിങ്, ലവ്പ്രീത് കുമാർ എന്നിവർ രാജ്യാന്തര ലഹരികടത്തു സംഘത്തിലെ അംഗങ്ങളാണെന്ന് കരുതുന്നു.
പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയെന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ചിത്രം പങ്കുവച്ച് പഞ്ചാബ് ഡിജിപി എക്സിൽ കുറിച്ചു.
English Summary:
Punjab Police seizes 105 kg of heroin in state’s biggest smuggling bust
mo-crime-drugsmuggling 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-punjab 698u1p610l3dq9ph4i61eig44a mo-crime-crime-news
Source link