KERALAMLATEST NEWS

പൗർണ്ണമിക്കാവിൽ വിദേശിയുടെ അരങ്ങേറ്റം

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ വിദേശവനിതയുടെ ചെണ്ടമേള അരങ്ങേറ്റം നടന്നു. പൗർണ്ണമിക്കാവിനെക്കുറിച്ചും ആയ് രാജവംശത്തെക്കുറിച്ചും ദ്രാവിഡ സംസ്‌കാരത്തിൽ അധിഷ്ഠിതമായ ആചാരങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്ന അമേരിക്കയിലെ ശിവ റേയാണ് അരങ്ങേറ്റം കുറിച്ചത്.

നാഗരാജാവിന് മുന്നിൽ കൃഷ്ണശിലയിൽ കൊത്തിയ നാഗവിഗ്രഹം സമർപ്പിച്ച ശേഷമാണ് ശിവ റേ കൊട്ടിക്കയറിയത്. സാധാരണ പൗർണ്ണമിയിലാണ് അരങ്ങേറ്റങ്ങൾ നടക്കാറുള്ളത്. നവരാത്രി മുതൽ പൗർണ്ണമിക്കാവിലുണ്ടായിരുന്ന ശിവ റേക്ക് വിസ സംബന്ധമായി തിരികെ പോകാനുള്ളതിനാലാണ് ദേവ വിധിപ്രകാരം അഭിഷേകത്തിനായി തുറന്നപ്പോൾ വേദിയൊരുക്കിയത്.

ഗുരുകൃപ കളരി സംഘത്തിലെ പ്രസൂദിന്റെ ശിഷ്യയായാണ് ചെണ്ട അഭ്യസിച്ചത്. സി.വി.എൻ കളരി സംഘത്തിലെ മുഖ്യ ആചാര്യനും ആശിർവദിക്കാനെത്തി. ശിവരാത്രിയിൽ ജനിച്ചതിനാലാണ് ഭാരതീയ ആചാരങ്ങളെ ഇഷ്ടപ്പെട്ടിരുന്ന പിതാവ് മകൾക്ക് ഈ പേരിട്ടത്. ഇനി വരുമ്പോൾ ഇരുന്നൂറോളം അമേരിക്കക്കാരും കൂടെയുണ്ടാകുമെന്ന് ശിവ റേ ക്ഷേത്രം ഭാരവാഹികളോട് അറിയിച്ചു.


Source link

Related Articles

Back to top button