KERALAMLATEST NEWS
ഫുട്ബാൾ മത്സരം കഴിഞ്ഞ് പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു
തൃശൂർ : രാമവർമ്മപുരത്ത് ഫുട്ബാൾ മത്സരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നടത്തറ സ്വദേശി വെളുത്തേടത്ത് പറമ്പിൽ വിക്രമന്റെ മകൻ അരുൺ കുമാറാണ് (40) മരിച്ചത്. സിറ്റി പൊലീസ് ജില്ല സ്‌പോർട്‌സിനോട് അനുബന്ധിച്ച് നടന്ന മത്സരത്തിന് ശേഷം വിശ്രമിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഉഷ.
Source link