പൊക്കിൾക്കൊടി മുറിച്ച്, ദൃശ്യം പ്രചരിപ്പിച്ച കേസ്: മാപ്പ് പറഞ്ഞ് യുട്യൂബർ ഇർഫാൻ

പൊക്കിൾക്കൊടി മുറിച്ച്, ദൃശ്യം പ്രചരിപ്പിച്ച കേസ്: യുട്യൂബർ മാപ്പ് പറഞ്ഞു- Youtuber | Umbilical cord Cut Controversy | Malayala Manorama
പൊക്കിൾക്കൊടി മുറിച്ച്, ദൃശ്യം പ്രചരിപ്പിച്ച കേസ്: മാപ്പ് പറഞ്ഞ് യുട്യൂബർ ഇർഫാൻ
മനോരമ ലേഖകൻ
Published: October 27 , 2024 07:54 AM IST
1 minute Read
ഇർഫാൻ (Photo: X/@md_irfan10)
ചെന്നൈ ∙ നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാൻ മാപ്പ് പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കൽ നിയമങ്ങളെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിനു നൽകിയ വിശദീകരണക്കത്തിൽ ഇർഫാൻ വ്യക്തമാക്കി.
നിലവിൽ വിദേശത്താണ് ഇർഫാൻ. ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിൾക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണു വിവാദമായത്.
English Summary:
Tamil Nadu YouTuber apologises after row over video of him cutting newborn’s umbilical cord
6v1h0bs5hes8q6bs2n6mitiaol mo-health-umbilicalcord 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu mo-technology-youtuber
Source link