ആൾക്കൂട്ടക്കൊലപാതകം: കഴിച്ചത് ബീഫ് അല്ലെന്ന് പരിശോധനാ റിപ്പോർട്ട്
ആൾക്കൂട്ടക്കൊലപാതകം: കഴിച്ചത് ബീഫ് അല്ലെന്ന് പരിശോധനാ റിപ്പോർട്ട് – Lynching: Beef not consumed says report | India News, Malayalam News | Manorama Online | Manorama News
ആൾക്കൂട്ടക്കൊലപാതകം: കഴിച്ചത് ബീഫ് അല്ലെന്ന് പരിശോധനാ റിപ്പോർട്ട്
മനോരമ ലേഖകൻ
Published: October 27 , 2024 03:35 AM IST
1 minute Read
സബീർ മാലിക്
ചണ്ഡിഗഡ് ∙ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന കേസിൽ കഴിച്ചത് ബീഫ് അല്ലെന്ന് ലാബ് റിപ്പോർട്ട്. ചാർഖി ജില്ലയിലെ ഹൻസവസാ ഖുർദിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളി സബീർ മാലിക്കിനെ കഴിഞ്ഞ ഓഗസ്റ്റ് 27ന് ആണ് 10 പേരടങ്ങുന്ന സംഘം മർദിച്ചുകൊന്നത്. ഇയാൾ താമസിച്ച സ്ഥലത്തുനിന്നു ശേഖരിച്ച ഭക്ഷണത്തിന്റെ സാംപിൾ ഫരീദാബാദിലെ ലാബിലാണു പരിശോധനയ്ക്ക് അയച്ചത്.
സബീർമാലിക്കിനെ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനുണ്ടെന്നു പറഞ്ഞ് കടയിലേക്കു വിളിച്ചുകയറ്റി കെട്ടിയിട്ടാണ് മർദിച്ചത്. ഇതിനെതിരെ ഏതാനും പേർ ഇടപെട്ടപ്പോൾ മറ്റൊരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
English Summary:
Lynching: Beef not consumed says report
mo-news-common-malayalamnews mo-food-beef mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 46cib9bg9ic9a7cojksvd92j34 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-crime-lynching
Source link