ദുബായ്: ഗാസയിലെയും ലെബനനിലെയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യ സന്ദര്‍ശിച്ച് മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.2023 ഒക്ടോബര്‍ ഏഴുമുതല്‍ ഇറാനും അനുകൂല സായുധസംഘങ്ങളും ഏഴിടങ്ങളില്‍നിന്ന് നിരന്തരം ആക്രമിക്കുകയാണെന്നും ഏതൊരു പരമാധികാര രാഷ്ട്രത്തെയുംപോലെ സ്വയം സംരക്ഷിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിലെയും ലെബനനിലെയും വെടിനിര്‍ത്തലിനെ ബാധിക്കുമെന്നതിനാല്‍ തിരിച്ചടിക്കില്ലെന്ന് ഇറാന്‍ സൂചിപ്പിച്ചു.
Source link