ഹരിയാന വോട്ടെടുപ്പ്: വിശദാംശം തേടി കമ്മിഷന് കത്ത്
ഹരിയാന വോട്ടെടുപ്പ്: വിശദാംശം തേടി കമ്മിഷന് കത്ത് – Haryana Assembly Election 2024: Letter to election commission seeking details | India News, Malayalam News | Manorama Online | Manorama News
ഹരിയാന വോട്ടെടുപ്പ്: വിശദാംശം തേടി കമ്മിഷന് കത്ത്
മനോരമ ലേഖകൻ
Published: October 27 , 2024 03:35 AM IST
1 minute Read
തിരഞ്ഞെടുപ്പ് കമ്മിഷൻ ലോഗോ
ന്യൂഡൽഹി ∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു സുതാര്യമാണോയെന്നു സംശയം പ്രകടിപ്പിച്ച് സാമൂഹികപ്രവർത്തകരും മുൻ സിവിൽ സർവീസ് ഓഫിസർമാരുമടക്കം 200 േപർ തിരഞ്ഞെടുപ്പു കമ്മിഷനു തുറന്ന കത്തയച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെപ്പറ്റി ഉയർന്ന സംശയങ്ങളുടെ അടിസ്ഥാനത്തിൽ, വോട്ടിങ്ങിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
ഓരോ മണ്ഡലത്തിലും കൂടുതൽ വോട്ട് കിട്ടിയ 5 സ്ഥാനാർഥികളുടെ വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റിലെയും വിശദമായ വോട്ട് നില, വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റിലെയും ബൂത്ത് തല വോട്ട് നില തുടങ്ങിയവ പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
English Summary:
Haryana Assembly Election 2024: Letter to election commission seeking details
mo-news-common-malayalamnews mo-politics-elections-haryanaassemblyelection2024 mo-news-national-states-haryana 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 7ai69h1s30ngk2svs4m0mkvm8p mo-news-national-organisations0-electioncommissionofindia
Source link