പടുകൂറ്റൻ പന്തൽ നെടുങ്കൻ റാംപ്; വിജയിന്റെ പാർട്ടിയുടെ ആദ്യ സമ്മേളനം ഇന്ന്

പടുകൂറ്റൻ പന്തൽ നെടുങ്കൻ റാംപ്; വിജയിന്റെ പാർട്ടിയുടെ ആദ്യ സമ്മേളനം ഇന്ന് – First conference of actor Vijay’s TVK party today | India News, Malayalam News | Manorama Online | Manorama News

പടുകൂറ്റൻ പന്തൽ നെടുങ്കൻ റാംപ്; വിജയിന്റെ പാർട്ടിയുടെ ആദ്യ സമ്മേളനം ഇന്ന്

മനോരമ ലേഖകൻ

Published: October 27 , 2024 03:37 AM IST

1 minute Read

പാർ‌ട്ടി പതാകയുമായി വിജയ്. Image Credit: X/VijayFansTrends

ചെന്നൈ ∙ നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഇന്നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. 85 ഏക്കറിലെ പടുകൂറ്റൻ സമ്മേളന നഗരിയിൽ 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാ‍ർട്ടി പതാക ഉയർത്തുക. 600 മീറ്റർ റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തും. 5000 പൊലീസുകാരാണു സുരക്ഷയ്ക്ക്. വിജയിനും മറ്റു വിശിഷ്ടാതിഥികൾക്കുമായി 5 കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്. 

അരലക്ഷം പേർക്ക് ഇരിക്കാനുള്ള കസേരകൾ തയാറാക്കി. മറ്റുള്ളവർക്കായി കൂറ്റൻ വിഡിയോ വാളുകളുമുണ്ട്. തമിഴ്നാടിനു പുറമേ കേരളം, ആന്ധ്ര, കർണാടക ആരാധകരും സമ്മേളനത്തിനെത്തും. അടുത്ത മേഖലകളിലെ നാൽപ്പതിലധികം ഹോട്ടലുകളിൽ 20 ദിവസം മുൻപു തന്നെ മുറികളെല്ലാം ബുക്ക് ചെയ്തിരുന്നു. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്നു പാർട്ടി അറിയിച്ചു. 

English Summary:
First conference of actor Vijay’s TVK party today

mo-politics-parties-tamizhaga-vetri-kazhagam-tvk 40oksopiu7f7i7uq42v99dodk2-list mo-entertainment-movie-vijay mo-news-world-countries-india-indianews 5as0afalk8ha2ecaqtti55sjhg 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-tamilnadu mo-politics


Source link
Exit mobile version