ബിഷ്ണോയി അഭിമുഖം: 7 പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബിഷ്ണോയി അഭിമുഖം: 7 പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ – Lawrence Bishnoi: 7 Punjab police officers suspended | India News, Malayalam News | Manorama Online | Manorama News

ബിഷ്ണോയി അഭിമുഖം: 7 പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മനോരമ ലേഖകൻ

Published: October 27 , 2024 03:28 AM IST

Updated: October 26, 2024 11:06 PM IST

1 minute Read

ലോറൻസ് ബിഷ്ണോയി. ചിത്രം: BCCL

ചണ്ഡിഗഡ് ∙ അധോലോക കുറ്റവാളി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുമായി അഭിമുഖം നടത്തുന്നതിന് ഒരു സ്വകാര്യ ടിവി ചാനലിനു സൗകര്യം ചെയ്തുകൊടുത്തതിന് ഒരു എസ്പിയും ഒരു ഡിഎസ്പിയും ഉൾപ്പെടെ 7 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് പൊലീസ് സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണിത്. ബിഷ്ണോയി മൊഹാലിയിലെ ജയിലിൽ കഴിയുമ്പോഴായിരുന്നു ആദ്യ അഭിമുഖം. രണ്ടാമത്തേത് ജയ്പുർ സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോഴും. പ്രമുഖ പഞ്ചാബി പാട്ടുകാരൻ സിദ്ദു മൂസാവാലയെ 2022 ൽ വധിച്ച കേസിലെ കുറ്റാരോപിതനാണ് ബിഷ്ണോയി. 

English Summary:
Lawrence Bishnoi: 7 Punjab police officers suspended

3iato5oi6sqgbu44gaa8r3k49t mo-news-common-malayalamnews mo-interview mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-crime-lawrencebishnoi


Source link
Exit mobile version