KERALAM

യാത്രക്കാർ കാത്തിരുന്ന പുതിയ മാറ്റവുമായി റെയിൽവേ; ഈ ട്രെയിൻ ഇനി എല്ലാ ദിവസവും

ഒറ്റപ്പാലം: ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് സ്‌പെഷ്യൽ എക്സ്‌പ്രസ്(06031/06032) ട്രെയിനിന്റെ സർവീസ് ഡിസംബർ 31വരെ ദീർഘിപ്പിച്ചു. മാത്രമല്ല ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തിയിരുന്ന ട്രെയിൻ ദിവസേനയാക്കുകയും ചെയ്തു. ഷൊർണൂർ-കണ്ണൂർ റൂട്ടിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജൂലായ് ഒന്ന് മുതൽ പ്രത്യേക സർവീസ് ആരംഭിച്ച ട്രെയിൻ ഈ മാസം 31ന് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്.

റെയിൽവേ പ്രഖ്യാപിച്ച ഇത്തരത്തിലുള്ള 52 സർവീസ് ഒക്ടോബർ 31ന് തീരാനിരിക്കെയാണ് ഇവ നീട്ടികൊണ്ടുള്ള പ്രഖ്യാപനം. ഷൊർണൂർ-കണ്ണൂർ(06031) ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിന് ട്രെയിൻ ഷൊർണൂരിൽ നിന്ന് പുറപ്പെടും. പതിനൊന്ന് സ്റ്റേഷനുകളിൽ നിർത്തും. പത്ത് ജനറൽ കോച്ചുകളാണ് ഉള്ളത്. എന്നാൽ പയ്യോളി സ്റ്റേഷൻ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കണ്ണൂർ-ഷൊർണൂർ ട്രെയിൻ രാവിലെ 8.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടും.

പുതുക്കിയ സമയക്രമം
ഷൊർണൂർ-കണ്ണൂർ: ഷൊർണൂർ വൈകീട്ട് 3.00. പട്ടാമ്പി 3.14, കുറ്റിപ്പുറം 3.33, തിരൂർ 4.05, താനൂർ 4.16, പരപ്പനങ്ങാടി 4.24, ഫറോക്ക് 4.41, കോഴിക്കോട് 5.25, കൊയിലാണ്ടി 5.54, വടകര 6.13, മാഹി 6.27, തലശ്ശേരി 6.41, കണ്ണൂർ 7.25.


കണ്ണൂർ ഷൊർണൂർ വണ്ടി: കണ്ണൂർരാവിലെ 8.10, തലശ്ശേരി 8.25, മാഹി 8.36, വടകര 8.47, കൊയിലാണ്ടി 9.09, കോഴിക്കോട് 9.45, ഫറൂഖ് 10.05, പരപ്പനങ്ങാടി 10.17, താനൂർ 10.26, തിരൂർ 10.34, കുറ്റിപ്പുറം 10.49, പട്ടാമ്പി 11.10, ഷൊർണൂർ 11.45.


Source link

Related Articles

Back to top button