തിരുവനന്തപുരം: ചെന്നൈ വിമാനത്താവളത്തിലേക്ക് ഓട്ടം പോയ ടാക്സി ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഒരുവാതിൽക്കോട്ട സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. സ്വന്തം കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച ഓസ്‌ട്രേലിയൻ സ്വദേശികളെ ചെന്നൈ വിമാനത്താവളത്തിൽ കൊണ്ടുവിട്ട രാധാകൃഷ്ണന്റെ ഫോൺ പിന്നീട് സ്വിച്ച് ഓഫായി. ഒരു വിവരവും ഇല്ലാതായതോടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. ഇതിനുള്ളിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
Source link