WORLD
പാകിസ്താനിൽ ചാവേറാക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു, ആക്രമണം അഫ്ഗാൻ അതിർത്തി പ്രദേശത്ത്
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലായിരുന്നു ആക്രമണം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്ന് ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നത്.ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരും രണ്ട് അർധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രംഗത്തെത്തി.
Source link