CINEMA

നസ്‌ലിൻ -ഗിരീഷ് എ ഡി ചിത്രം 'ഐ ആം കാതലൻ' ട്രെയിലർ പുറത്ത്

സൂപ്പർഹിറ്റായ തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നിവയ്ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ.ഡി- നസ്‌ലിൻ ടീമൊന്നിച്ച ‘ഐ ആം കാതലൻ’ എന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്ത്. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്ന് ഇതുവരെ കണ്ടെതെങ്കിൽ, ‘ഐ ആം കാതലൻ’-ൽ  ത്രില്ലിങ് ആയ മുഹൂർത്തങ്ങൾക്കും പ്രാധാന്യം ഉണ്ടെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. 
അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ  ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. 

നവംബർ എഴിനാണ് ചിത്രത്തിന്റെ റിലീസ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സഹനിർമ്മാണം ടിനു തോമസ് (ഹിറ്റ്മേക്കേഴ്‌സ് എൻ്റർടെയിൻമെൻ്റ്സ്). ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്യുന്നത്. പ്രശസ്ത നടനായ സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്റെ തിരക്കഥ.

ഛായാഗ്രഹണം- ശരൺ വേലായുധൻ, സംഗീതം-സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിങ്- ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് ആന്റ് ഡിസ്ട്രിബ്യുഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ഒബ്സ്ക്യൂറ, പിആർ ഒ – ശബരി.

English Summary:
Naslen-Gireesh AD new fil I Am Kathalan Trailer Released


Source link

Related Articles

Back to top button