നായ്‌ക്കളെ ഡിസ്‌ചാർജ് ചെയ്യാൻ ചെന്നപ്പോൾ 60,000രൂപ ബിൽ; 500 രൂപയുടെ നോട്ടുകൾ കീറിയെറിഞ്ഞ് യുവാവ്

കൊച്ചി: പൊന്നുരുന്നിയിൽ വളർത്തുമൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയിൽ ബഹളമുണ്ടാക്കി നോട്ടുകൾ കീറിയെറിഞ്ഞ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി ദീപക്കിനെയാണ് (38) കടവന്ത്ര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തത്.


ഇയാൾ അഞ്ചുമാസമായി മുളവുകാട്ടിൽ വാടകയ്‌ക്ക്‌ താമസിക്കുകയാണ്‌. സ്പോൺസർ ചെയ്‌ത 15 മൃഗങ്ങൾ ആശുപത്രിയിൽ ചികിത്സയിലുണ്ട്‌. ഇതിൽ രണ്ട്‌ നായകളെ ഡിസ്‌ചാർജ്‌ ചെയ്യാൻ ചെന്നപ്പോൾ ബിൽ കുടിശികയായ 60,000 രൂപ അടയ്‌ക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതനായ ദീപക്‌ അധികൃതരെ അസഭ്യം പറയുകയും 500 രൂപയുടെ നോട്ടുകൾ കീറിയെറിയുകയുമായിരുന്നു. താൻ കൊക്കെയ്ൻ ഏജന്റാണെന്നു പറഞ്ഞ്‌ ബഹളം വച്ചതായി പൊലീസ്‌ പറഞ്ഞു. ശനിയാഴ്ചയായിരുന്നു സംഭവം. ജീവനക്കാരെ അസഭ്യം പറഞ്ഞതിനും അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കി.


Source link
Exit mobile version