WORLD
സമാധാനത്തിനുള്ള ശ്രമങ്ങൾ തകർക്കുന്നു, പൂർണ ഉത്തരവാദിത്വം ഇസ്രയേലിന്; വിമർശിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: ശനിയാഴ്ച പുലർച്ചെ ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് പാകിസ്താൻ. മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. അസ്ഥിരമായിരിക്കുന്ന ഒരു പ്രദേശത്തെ വീണ്ടും ആക്രമണത്തിലേക്ക് നയിച്ചിരിക്കുന്നു. പ്രാദേശിക സമാധാനത്തിനുള്ള ശ്രമങ്ങളെ ഈ നീക്കം തകർക്കുന്നു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും വിദേശകാര്യമന്ത്രാലത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Source link