‘ബർത്ത് ഡേ ഗേളിനൊപ്പം ഡേറ്റ്’; അമല പോളിന് പിറന്നാൾ ട്രീറ്റുമായി ഭർത്താവ്

‘ബർത്ത് ഡേ ഗേളിനൊപ്പം ഡേറ്റ്’; അമല പോളിന് പിറന്നാൾ ട്രീറ്റുമായി ഭർത്താവ് | Amala Paul Birthday Date

‘ബർത്ത് ഡേ ഗേളിനൊപ്പം ഡേറ്റ്’; അമല പോളിന് പിറന്നാൾ ട്രീറ്റുമായി ഭർത്താവ്

മനോരമ ലേഖകൻ

Published: October 26 , 2024 02:11 PM IST

Updated: October 26, 2024 02:30 PM IST

1 minute Read

അമല പോളിന് പിറന്നാൾ ആശംസകൾ നേര്‍ന്ന് ഭർത്താവ് ജഗദ് ദേശായി. ഇരുവരും പ്രണയത്തിലായിരുന്ന സമയത്തെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് ജഗദ് പങ്കുവച്ചത്.

‘‘എന്റെ സുന്ദരിയായ ഭാര്യയ്ക്ക് ജന്മദിനാശംസകൾ. ഇപ്പോൾ മനോഹരിയായ അമ്മ. എന്റെ ഹൃദയം നിറയുന്നു. നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാൻ വാക്കുകളില്ല. നീ അർഹിക്കുന്ന എല്ലാ സന്തോഷവും ആരോഗ്യവും സമാധാനവും സമൃദ്ധിയും വിജയവും നേരുന്നു.’’–വിഡിയോയ്ക്കൊപ്പം ജഗദ് കുറിച്ചു.

ഇളൈയ്‌ എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം.

അതേസമയം ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.

English Summary:
Jagad Desaii wished his wife Amala Paul on her birthday

7rmhshc601rd4u1rlqhkve1umi-list 5khr0tbknmnt66g6luuc1elonu mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews mo-entertainment-movie-amalapaul f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version