INDIALATEST NEWS

മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേർ കൊക്കെയ്നുമായി അറസ്റ്റിൽ

മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേർ കൊക്കെയ്നുമായി അറസ്റ്റിൽ– Latest News

മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേർ കൊക്കെയ്നുമായി അറസ്റ്റിൽ

മനോരമ ലേഖകൻ

Published: October 26 , 2024 09:08 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ചെന്നൈ ∙ കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകൻ അരുൺ, നൈജീരിയൻ സ്വദേശി ജോൺ എസി, ചെന്നൈ സ്വദേശി എസ്.മഗല്ലൻ എന്നിവരെയാണ് നന്ദംപാക്കത്തു നിന്ന് സെന്റ് തോമസ് മൗണ്ട് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3.8 ഗ്രാം കൊക്കെയ്നും 1.02 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വിദ്യാർഥികളുടെ നേതൃത്വത്തിൽ മെത്താംഫെറ്റമിൻ നിർമിക്കുന്ന സംഘത്തെ പിടികൂടി ഏതാനും ദിവസങ്ങൾക്കകമാണ് മുൻ പൊലീസ് മേധാവിയുടെ മകൻ അടക്കമുള്ളവരെ ലഹരി കൈവശം വച്ചതിന് അറസ്റ്റ് ചെയ്യുന്നത്. 2001ൽ സംസ്ഥാന പൊലീസ് മേധാവിയായിരിക്കേ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർ‍ന്ന് രവീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തിരുന്നു.

English Summary:
Son of Former Tamil Nadu DGP Arrested in Chennai Cocaine Bust

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu 2geda3pcs358q02q0cs3i4em4g


Source link

Related Articles

Back to top button