മുഖ്യമന്ത്രിയോട് തോമസ് കെ.തോമസ്: `എനിക്കെതിരായ 100 കോടി കോഴ വാഗ്ദാനം അന്വേഷിക്കണം’

ആലപ്പുഴ: രണ്ട് ഇടത് എം.എൽ.എമാർക്ക് നൂറുകോടി രൂപ വാഗ്ദാനം ചെയ്ത് അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ ശ്രമിച്ചതായി തനിക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് തോമസ് കെ.തോമസ് എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കാണും.

രണ്ട് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങിയിട്ട് എന്ത് ചെയ്യാനാണ്. വീടിന്റെ ഷോക്കേസിൽ വയ്ക്കാനോ? എന്നെ മന്ത്രിയാക്കാനുള്ള ആലോചന വന്നപ്പോഴുയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന് കേൾക്കുമ്പോഴേ മനസിലാകും.

ആന്റണിരാജു എം.എൽ.എയാണ് ആരോപണത്തിന് പിന്നിലെന്നും കുട്ടനാട് സീറ്റ് ജനാധിപത്യ കേരളകോൺഗ്രസിനായി പിടിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.

നൂറുകണക്കിനാളുകൾ വന്നുപോകുന്ന നിയമസഭാ ലോബിയിൽ വച്ച് പണം വാഗ്ദാനംചെയ്തെന്നത് തന്നെ അവിശ്വസനീയമാണ്. ആന്റണിരാജുവിന്റെ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിച്ചാൽ സത്യംപുറത്തുവരും.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ ശക്തമായ മറുപടി നൽകിയിട്ടുണ്ട്. ആന്റണിരാജു പടച്ചുവിടുന്ന കള്ളക്കഥകൾ വിശ്വസിക്കുന്ന വ്യക്തിയല്ല മുഖ്യമന്ത്രി.

തോമസ് ചാണ്ടി മന്ത്രിപദവിയിലിരുന്നപ്പോൾ പ്രതിസന്ധിഘട്ടത്തിൽ ചാനലുകളിലൂടെ ഏറ്റവുമധികം ആക്രമിച്ചത് ആന്റണി രാജുവാണ്. കുട്ടനാട്ടിൽ രണ്ടുതവണ ആന്റണിരാജുവിന്റെ പാർട്ടിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു ഇത്. തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചെന്ന വാർത്തകൾ തെറ്റാണെന്നും തോമസ് കെ.തോമസ് പറഞ്ഞു. എൻ.സി.പിയുടെ പാർലമെന്ററി പാർട്ടിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. മന്ത്രിസ്ഥാനം ഒഴിയാൻ എ.കെ.ശശീന്ദ്രൻ സന്നദ്ധത അറിയിച്ചതായി പി.സി.ചാക്കോ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. എ.ഡി.ജി.പി വിഷയത്തെ തുടർന്നുണ്ടായ പ്രതിസന്ധി കാരണമാണ് അല്പം കാത്തിരിക്കാൻ മുഖ്യമന്ത്രി പറഞ്ഞത്. ഉപതിരഞ്ഞെടുപ്പിന്ശേഷം മന്ത്രിയാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും തോമസ് പറഞ്ഞു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ മാത്യൂസ് ജോർജ്,​ ജോമി ചെറിയാൻ,​ സന്തോഷ് കുമാർ,​ സജീവ് പുല്ലുകുളങ്ങര,​ജോസ് കുറഞ്ഞൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

‘ശശീന്ദ്രൻ നല്ല മന്ത്രിയാണെന്നാണ് എന്റെ പക്ഷം. മോശക്കാരനാണെങ്കിൽ രണ്ട് തവണയായി എട്ടുവർഷക്കാലം മന്ത്രിയായിരിക്കുമോ? സീനിയർ എന്ന നിലയിലാണ് ആദ്യപകുതിയിൽ ശശീന്ദ്രനെ മന്ത്രിയാക്കിയത്’

– തോമസ് കെ.തോമസ്

കോ​ഴ​ ​ആ​രോ​പ​ണം​:​ ​മ​ന്ത്രി​സ്ഥാ​നം
ത​ട​യാ​നെ​ന്ന് ​എ​ൻ.​സി.​പി

കൊ​ച്ചി​:​ ​ കോ​ഴ​ ​ആ​രോ​പ​ണ​ത്തി​ന് ​പി​ന്നി​ൽ​ ​മ​ന്ത്രി​സ്ഥാ​നം​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​നി​ൽ​നി​ന്ന് ​തോ​മ​സ് ​കെ.​ ​തോ​മ​സി​ന് ​കൈ​മാ​റു​ന്ന​ത് ​ത​ട​യാ​നു​ള്ള​ ​നീ​ക്ക​മെ​ന്ന് ​എ​ൻ.​സി.​പി​യി​ലെ​ ​പ്ര​ബ​ല​വി​ഭാ​ഗം.​ ​സി.​പി.​എ​മ്മും​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​ണ് ​നീ​ക്ക​ത്തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​തോ​മ​സ് ​കെ.​ ​തോ​മ​സി​നെ​ ​അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ​ ​ആ​രോ​പ​ണം. സ​ർ​ക്കാ​രി​ന്റെ​ ​പ​കു​തി​കാ​ലം​ ​ക​ഴി​ഞ്ഞ് ​എ.​കെ.​ ​ശ​ശീ​ന്ദ്ര​നെ​ ​മാ​റ്റാ​മെ​ന്ന​ ​ധാ​ര​ണ​ ​എ​ൻ.​സി.​പി​യി​ലു​ണ്ടാ​യി​രു​ന്നു.​ ​തോ​മ​സ് ​കെ.​ ​തോ​മ​സ് ​കു​ട്ട​നാ​ട്ടി​ൽ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം​ ​ഇ​ക്കാ​ര്യം​ ​ഒ​രു​വി​ഭാ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​സി.​ ​ചാ​ക്കോ​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ന് ​അ​നു​കൂ​ല​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​തി​നാ​ൽ​ ​ന​ട​പ്പാ​യി​ല്ല.​ ​കു​ട്ട​നാ​ട് ​സീ​റ്റി​ൽ​ ​ക​ണ്ണു​വ​ച്ചാ​ണ് ​ജ​നാ​ധി​പ​ത്യ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​തോ​മ​സ് ​കെ.​ ​തോ​മ​സി​നെ​ ​താ​റ​ടി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​അ​വ​ർ​ ​ആ​രോ​പി​ച്ചു.


Source link
Exit mobile version