KERALAMLATEST NEWS

ചങ്കാവാൻ ബ്രോ, സൈക്കിൾ പോലെ ചവിട്ടാം ,​ സ്കൂട്ടർ പോലെ ഓടിക്കാം

കൊച്ചി: ബ്രോ (BROO). ആള് ബൈക്കാണ്. എന്നാൽ സൈക്കിളുമാണ്. പെഡൽ ചവിട്ടിപ്പോകാം. തളർന്നാൽ, ചാവി തിരിച്ച് ആക്സിലേറ്റർ കൊടുത്താൽ മതി. രണ്ടുപേർക്ക് സഞ്ചരിക്കാം. ലൈസൻസും ടാക്സും ഇൻഷ്വറൻസും വേണ്ട.

വടക്കേഇന്ത്യക്കാരനായ ബ്രോയെ കേരളവും സ്നേഹിച്ചു തുടങ്ങി. കൊച്ചിയിലടക്കം വിതരണക്കാരുണ്ട്. വില 49,500 രൂപ. മോട്ടോർ പ്രവർത്തിക്കുന്നത് ഇലക്ട്രിക് ബാറ്ററിയിൽ. ഒരുവർഷം വാറന്റി. മൊബൈൽഫോൺ ചാർജുചെയ്യുന്ന കറണ്ട് മതി. പവർപ്ലഗും വേണ്ട. മൂന്നുമണിക്കൂർ കൊണ്ട് ചാർജാകും. ഒറ്റച്ചാർജിൽ 50 കിലോമീറ്റർ ഓടും.

ഹാൻഡിൽ, ഹെഡ്‌ലൈറ്റ് തുടങ്ങിയവ ബൈക്കിന്റേതും പെഡൽ, ക്രാങ്ക്, ചെയിൻ എന്നിവ സൈക്കിളിന്റേതുമാണ്. അതിനാൽ സർവീസ് പ്രശ്നങ്ങളിൽ ആകുലപ്പെടേണ്ട. ഏതുഭാഗത്താണ് പ്രശ്നമെന്നുനോക്കി സൈക്കിൾ ഷോപ്പിലോ ടൂവീലർ വർക്‌ഷോപ്പിലോ കാണിക്കാം. ട്യൂബ്‌ലെസ് ടയറാണ്. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ലുധിയാനയിലാണ് നിർമ്മാണം.

ബ്രോ വിശേഷം

 ഭാരം: 50 കിലോ

 കയറ്റാവുന്ന ഭാരം: 130 കിലോ

 പരമാവധി വേഗം: 25 കിലോമീറ്റർ

 നിറം: വെള്ള, കറുപ്പ്

വ്യായാമം ചെയ്യുന്നവർക്ക് പറ്റിയതാണ് ബ്രോ. തളരുമ്പോൾ ആക്സിലേറ്റർ കൊടുത്ത് ഓടിച്ചുപോകാം.

നാസ് സൈക്കിൾസ് നസീർ,

കൊച്ചി എളമക്കരയിലെ വിതരണക്കാരൻ

രണ്ട് ഗ്യാസ് സിലിണ്ടർ

വഹിക്കും വേർസറ്റൈൽ

പ്ലാറ്റ്‌ഫോമിൽ രണ്ട് ഗ്യാസ് സിലിണ്ടർ വയ്ക്കാവുന്ന ‘വേർസറ്റൈൽ’ എന്ന കുഞ്ഞൻ ഇ – സ്കൂട്ട‌റിനും പ്രിയമേറുകയാണ്. തെലങ്കാന നിർമ്മിതം. ഭാരം 28കിലോ. ഒറ്റ സീറ്റാണ്. പ്ലാറ്റ്ഫോമിൽ ചവിട്ടിനിന്നും ഓടിക്കാം.


Source link

Related Articles

Back to top button