KERALAM
പ്രണബ് ജ്യോതിനാഥ് ചീഫ് ഇലക്ടറൽ ഓഫീസർ

തിരുവനന്തപുരം: പ്രണബ് ജ്യോതിനാഥിനെ സംസ്ഥാനചീഫ് ഇലക്ടറൽ ഓഫീസറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം. നിലവിൽ കായിക യുവജനകാര്യ സെക്രട്ടറിയാണ്. സംസ്ഥാനം നൽകിയ പാനലിൽ നിന്നാണ് നിയമനം. 2005 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ്. കൊല്ലം ജില്ലാ കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Source link