നവവധുവിന്റെ ആത്മഹത്യ; ആർഡിഒയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്ന് പൊലീസ് – Police to Act Following RDO Report on Newlywed Found Dead | India News, Malayalam News | Manorama Online | Manorama News
നവവധുവിന്റെ ആത്മഹത്യ; ആർഡിഒയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്ന് പൊലീസ്
മനോരമ ലേഖകൻ
Published: October 26 , 2024 02:56 AM IST
1 minute Read
ശ്രുതി. ചിത്രം: മനോരമ ന്യൂസ്
നാഗർകോവിൽ ∙ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആർഡിഒയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർ നടപടിയെന്ന് പൊലീസ്. തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമൺ സ്വദേശിയുമായ കാർത്തിക്കിന്റെ ഭാര്യ കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (24) യെയാണ് തിങ്കളാഴ്ച ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു അൽപം മുൻപ് അമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിൽ. ഭർത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ആരോപണവിധേയയായ ഭർതൃമാതാവ് ചെമ്പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
English Summary:
Police to Act Following RDO Report on Newlywed Found Dead
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-tamilnadu 736ed0s9aej19cnhj6t251v4gd mo-health-death
Source link