INDIA

വ്യാജ ബോംബ്: ഇന്നലെ ഭീഷണി 25 വിമാനങ്ങൾക്ക്

വ്യാജ ബോംബ്: ഇന്നലെ ഭീഷണി 25 വിമാനങ്ങൾക്ക് – Several Flights Targeted by Fake Bomb Threat Yesterday | India News, Malayalam News | Manorama Online | Manorama News

വ്യാജ ബോംബ്: ഇന്നലെ ഭീഷണി 25 വിമാനങ്ങൾക്ക്

മനോരമ ലേഖകൻ

Published: October 26 , 2024 03:22 AM IST

1 minute Read

ഇൻഡിഗോയുടെ കോഴിക്കോട്–ദമാം സർവ്വീസിന് ഉൾപ്പെടെ ഭീഷണി

പ്രതീകാത്മക ചിത്രം (Photo credit – Iryna Rasko/Shutterstock)

ന്യൂഡൽഹി∙ ഇന്നലെ 25 ൽ ഏറെ വിമാനങ്ങൾ ‌വ്യാജ ബോംബ് ഭീഷണി നേരിട്ടു. ഇൻഡിഗോയുടെ കോഴിക്കോട്–ദമാം അടക്കം 7 സർവീസുകൾ ഇതിൽ ഉൾപ്പെടും. വിസ്താര, സ്പൈസ്ജെറ്റ് എന്നിവയുടെ 7 വീതം സർവീസുകളും എയർ ഇന്ത്യയുടെ 6 സർവീസുകളും ഭീഷണി നേരിട്ടു. ഉദയ്പുർ– ഡൽഹി, ഡൽഹി– ഇസ്തംബുൾ, ജിദ്ദ– മുംബൈ, മുംബൈ– ഇസ്തംബുൾ, ഹൈദരാബാദ്– ചണ്ഡിഗഡ്, പുണെ– ജോധ്പുർ എന്നിവയാണ് ഭീഷണി നേരിട്ട് മറ്റ് ഇൻഡിഗോ വിമാനങ്ങൾ.

English Summary:
Several Flights Targeted by Fake Bomb Threat Yesterday

mo-news-common-bomb-threat mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 3269fmccd2kom1b8gllkcmp9gv mo-auto-modeoftransport-airways-flight


Source link

Related Articles

Back to top button