അൻമോൽ ബിഷ്ണോയി:വിവരം നൽകിയാൽ 10 ലക്ഷം രൂപ – NIA announced 10 Lakhs reward for information on Anmol Bishnoi | India News, Malayalam News | Manorama Online | Manorama News
അൻമോൽ ബിഷ്ണോയി:വിവരം നൽകിയാൽ 10 ലക്ഷം രൂപ
മനോരമ ലേഖകൻ
Published: October 26 , 2024 03:22 AM IST
1 minute Read
അൻമോൽ ബിഷ്ണോയി
ന്യൂഡൽഹി ∙ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഭാനു എന്ന അൻമോൽ ബിഷ്ണോയിയെപ്പറ്റി വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഇയാൾ കാനഡയിലുണ്ടെന്നാണു കരുതുന്നത്. എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ മുംബൈയിൽ ഈ മാസം 12ന് കൊലപ്പെടുത്തിയ കേസിലും ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു സമീപം ഈ വർഷമാദ്യം നടന്ന വെടിവയ്പു കേസിലും അൻമോൽ ബിഷ്ണോയിയെ മുംബൈ ക്രൈംബ്രാഞ്ച് തിരയുന്നുണ്ട്.
English Summary:
NIA announced 10 Lakhs reward for information on Anmol Bishnoi
mo-news-common-malayalamnews mo-news-common-newdelhinews mo-crime-anmolbishnoi 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6bak7aohhrafalrphvgltgv5du mo-crime-lawrencebishnoi
Source link