KERALAMLATEST NEWS

സംസ്ഥാനപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്, തലയ്‌ക്കും പല്ലിനും താടിയെല്ലിനും മുറിവേറ്റു

തൃശൂർ: സംസ്ഥാനപാതയിലെ വലിയ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. തൃശൂർ-കുന്നംകുളം റോഡിലെ കുഴിയിൽ വീണാണ് യാത്രക്കാരന് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നത്താണ് സംഭവം. സ്‌കൂട്ടർ യാത്രികനായ അയ്യന്തോൾ മരുതൂർകളത്തിൽ സന്തോഷ് കെ. മേനോൻ (46) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാത്രി. 9.30 ഓടെയാണ് സംഭവം. തലയ്ക്ക് മുറിവേറ്റ സന്തോഷിന് പല്ലിനും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഏറെ അപകടം നിറഞ്ഞ വഴിയാണ് ത‌ൃശൂർ-കുന്നംകുളം റോഡ്. നിറയെ കുഴികളുള്ള റോഡിനൊപ്പം ലോറികളുടെയും ബസുകളുടെയും മരണപാച്ചിലും വലിയ ഭീഷണിയാണ്. യാത്രക്കാർ ജീവൻ കൈയിൽ പിടിച്ചാണ് ഇതുവഴി യാത്ര ചെയ്യാറ്. ബൈക്കുകളും സ്‌കൂട്ടറുകളും കുഴിയിൽ വീണ് അപകടം സ്ഥിരമാണ്. പരാതി ഉയർന്നതിനാൽ ചൂണ്ടൽ മുതൽ കേച്ചേരി വരെ ഭാഗം അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് അടച്ചിരുന്നു.

ഒരുമാസം മുൻപ് മുണ്ടൂർ ഭാഗത്തെ റോഡിലെ കുഴിയിൽ വീണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ കാറും അപകടത്തിൽ പെട്ടിരുന്നു. കുഴിയിൽ വീണ് കാറിന്റെ ടയർ പൊട്ടിപ്പോയാണ് അപകടം ഉണ്ടായത്.


Source link

Related Articles

Back to top button