ഡൽഹിയിൽ വൈദ്യുതി സൗജന്യം; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ വൈദ്യുതി സൗജന്യം; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ – Arvind Kejriwal Warns: Vote BJP, Face Power Cuts in Delhi | Latest News | Manorama Online

ഡൽഹിയിൽ വൈദ്യുതി സൗജന്യം; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

ഓൺലൈൻ ഡെസ്ക്

Published: October 25 , 2024 08:45 PM IST

1 minute Read

അരവിന്ദ് കേജ്‍രിവാൾ. (ചിത്രം: രാഹുൽ ആർ പട്ടം∙ മനോരമ)

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ടിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജ്‌രിവാൾ. ‘‘ ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്താൽ പവർകട്ട് വീണ്ടും ഉണ്ടാകും. ഉത്തർപ്രദേശിലും ബിഹാറിലും  8–10 മണിക്കൂറാണ് പവർകട്ട്. ഡൽഹിയിൽ വൈദ്യുതി സൗജന്യമാണ്. ഉത്തർപ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും വൈദ്യുതിക്ക് വില കൂടുതലാണ് ’’– വികാസ്പുരിയിലെ യോഗത്തിൽ കേജ്‌രിവാൾ പറഞ്ഞു.

അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പിലാണ് എഎപി. മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായശേഷം മുഖ്യമന്ത്രിപദം രാജിവച്ച കേജ്‌രിവാൾ‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. വെള്ളത്തിനുള്ള ബില്ലായി ജനങ്ങൾക്ക് വലിയ തുകയാണ് ലഭിക്കുന്നതെന്നും തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താൽ ബില്ലുകൾ ഒഴിവാക്കുമെന്നും കേജ്‌രിവാൾ യോഗത്തിൽ പറഞ്ഞു.

English Summary:
Arvind Kejriwal Warns: Vote BJP, Face Power Cuts in Delhi

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 3ocq3cifq5b7t53lf4rir1sdr7 mo-news-world-countries-india-indianews mo-politics-leaders-arvindkejriwal mo-politics-parties-aap


Source link
Exit mobile version