രാവണനാകും: ആ വാർത്ത സ്ഥിരീകരിച്ച് യഷ്
രാവണനാകും: ആ വാർത്ത സ്ഥിരീകരിച്ച് യഷ് | Ramayana Yash
രാവണനാകും: ആ വാർത്ത സ്ഥിരീകരിച്ച് യഷ്
മനോരമ ലേഖകൻ
Published: October 25 , 2024 03:12 PM IST
1 minute Read
യഷ്, സായി പല്ലവി–രൺബീർ കപൂർ
ബോളിവുഡിൽ ഒരുങ്ങുന്ന ‘രാമായണം’ സിനിമയിൽ രാവണനായി അഭിനയിക്കുമെന്ന് സ്ഥിരീകരിച്ച് കന്നഡ സൂപ്പർസ്റ്റാർ താരം യഷ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും അഭിനയിക്കുന്നു. രൺബീറിനെ ആദ്യം തന്നെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നെന്നും ചിത്രത്തിൽ ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നുമെന്നുള്ള താരങ്ങൾ വേണമെന്ന് അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നെന്നും യഷ് പറഞ്ഞു. സംവിധായകൻ നിതേഷ് തിവാരിയാണ് സീതയായി സായി പല്ലവി വേണമെന്ന് ആഗ്രഹിച്ചതെന്നും ആ തീരുമാനം എല്ലാവരും കൂട്ടായി എടുത്തതാണെന്നും യഷ് വെളിപ്പെടുത്തി.
Anupama : So #RanbirKapoor and Sai Pallavi had already been cast ? Yash : No ! Ranbir was there, with Sai Pallavi we all took a collaborative decision . I believe this film required actors from south and north.Nitesh Ji always wanted #SaiPallaviShe’s fabulous 🌟 pic.twitter.com/KdJPEXNTs3— crown🎯 (@Crown_Kapoor) October 22, 2024
‘‘രൺബീറിനെ ആദ്യമേ തന്നെ കാസ്റ്റ് ചെയ്തിരുന്നു. സായ് പല്ലവി ചിത്രത്തിലുണ്ടാകണമെന്നത് ഞങ്ങൾ എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ്. ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമുള്ള അഭിനേതാക്കൾ വേണമെന്ന് തീരുമാനിച്ചിരുന്നു. നിതേഷ് ജി എപ്പോഴും സായി പല്ലവി വേണമെന്ന് പറയുമായിരുന്നു. അവർ അസാമാന്യ കഴിവുള്ള താരമാണ്. സായി പല്ലവി ഒരു നല്ല ചോയ്‌സ് ആണെന്ന് ഞാനും പറഞ്ഞു. ഒടുവിൽ ഞങ്ങളെല്ലാവരും ചേർന്ന് സായി പല്ലവി തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു.’’– യഷ് പറഞ്ഞു.
രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കന്നഡ സൂപ്പർതാരം യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ഈ ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്.
രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സണ്ണി ഡിയോൾ ഹനുമാനെ അവതരിപ്പിച്ചേക്കും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. 2025 ദീപാവലി റിലീസിനായി ആദ്യ ഭാഗം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ തീരുമാനം.
English Summary:
Yash finally confirms he is playing Ravana in Nitesh Tiwari’s Ramayana
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-ranbirkapoor f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-yash 24buqpsjk994nkv0srbgn2mk23 mo-entertainment-movie-saipallavi mo-entertainment-common-bollywoodnews