Site icon onlinekeralanews.com

ഡീൽ ആരോപണം കള്ളം: ബേബി


തിരുവനന്തപുരം: സി.പി.എമ്മും ബിജെ.പിയും തമ്മിൽ ഡീലുണ്ടെന്ന മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ആരോപണം അസത്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ, ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് അണിയിച്ചൊരുക്കിയ കനഗോലുവിന്റെ സ്വകാര്യ ഏജൻസിയെയാണ് കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ചുമതല ഏൽപിച്ചിട്ടുള്ളത്. അവർ പറഞ്ഞുകൊടുക്കുന്ന അബദ്ധങ്ങൾ സംസ്ഥാനത്തിലെ കോൺഗ്രസുകാർ പറയാറുണ്ടെങ്കിലും അത് രാഹുൽ ഗാന്ധിയും ഖാർഗെയും പറയുമെന്ന് കരുതിയതല്ല. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ത്രിപുരയിലെ ഭരണം അട്ടിമറിക്കാൻ കാരണം കോൺഗ്രസിലെ ഉന്നതർ ബി.ജെ.പി ആയി മാറിയതോടെയാണെന്നും ബേബി പറഞ്ഞു.


Source link

Exit mobile version