യുദ്ധഭൂമിയില്‍ കുഞ്ഞനിയത്തിയെയും ഒക്കത്തേറ്റി ഖമര്‍ നടന്നു, വൈദ്യസഹായം തേടി


ജറുസലേം: എഴു വയസ്സുകാരി ഖമര്‍ സുബ് തന്റെ പിഞ്ചുസഹോദരിയെയും ഒക്കത്തേറ്റി ഗാസയിലെ സംഘര്‍ഷഭൂമിയിലൂടെ വൈദ്യസഹായത്തിനായി നടന്നത് ഒരു മണിക്കൂര്‍. ഖമര്‍ കുഞ്ഞനുജത്തിയെ ഒക്കത്തേറ്റി നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സഹായഹസ്തവുമായി യു.എ.ഇയിലെ സന്നദ്ധസംഘടന ഗാസയിലെത്തി ഖമാറിനെയും കുടുംബത്തെയും തേടിപ്പിടിച്ചു. ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3 എന്ന സംഘടനയാണ് ഖമറും സഹോദരിയും മാതാവും താമസിക്കുന്ന ടെന്റ് കണ്ടെത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്. കാറിടിച്ച് പരിക്കേറ്റ കുഞ്ഞനുജത്തിയെയും ഒക്കത്തെടുത്ത് ഖമര്‍ നടന്നുപോകുന്ന ദൃശ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ നിരവധി പേര്‍ പ്രതികരണവുമായി എത്തിയിരുന്നു.


Source link

Exit mobile version