വില്ലന് തിയറ്ററിൽ പ്രേക്ഷക വക അടി: വിഡിയോ വൈറൽ
വില്ലന് തിയറ്ററിൽ പ്രേക്ഷക വക അടി: വിഡിയോ വൈറൽ | N T Ramaswamy Actor
വില്ലന് തിയറ്ററിൽ പ്രേക്ഷക വക അടി: വിഡിയോ വൈറൽ
മനോരമ ലേഖകൻ
Published: October 25 , 2024 11:27 AM IST
1 minute Read
നടൻ എൻ.ടി. രാമസ്വാമിയെ മർദിക്കാനെത്തുന്ന യുവതി. (സ്ക്രീൻ ഗ്രാബ്)
സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ക്രൂരത കണ്ട് ആ കഥാപാത്രത്തെ അവതരിപ്പിച്ച നടനെ വെറുക്കുന്ന ചിലരുണ്ടാകാം. ആ നടനെ കൺമുന്നിൽ കിട്ടിയാൽ ചിലർ ആ വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നു. ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയില്‍ വില്ലനായി എത്തിയ നടനാണ് ഒരു പ്രേക്ഷകയുടെ ക്ഷോഭം നേരിട്ടറിഞ്ഞത്.
നടനുൾപ്പടെയുള്ളവർ തിയറ്റർ സന്ദർശനത്തിയെപ്പോഴാണ് സിനിമ കാണാനെത്തിയ യുവതി എൻ.ടി രാമസ്വാമി എന്ന നടനു നേരെ പാഞ്ഞടുത്തത്. നടനെ തല്ലാനൊരുങ്ങിയ യുവതിയെ അണിയറക്കാർ ചേർന്നു പിടിച്ചു മാറ്റുകയായിരുന്നു. വിഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമാക്കാരുടെ തന്നെ പ്രമോഷനൽ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് വിമർശനം.
സ്മരൻ റെഡ്ഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അഞ്ജൻ രാമചന്ദ്ര, ശ്രവണി കൃഷ്ണവേണി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
English Summary:
A woman attacks Love Reddy film actor N T Ramaswamy
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews 50eide7t09bi2iv9dpse8nsqen mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list
Source link