വയനാട് വിജയസാദ്ധ്യതയുള്ള മണ്ഡലം: ബിനോയ് വിശ്വം

കൽപ്പറ്റ: ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് പാർലമെന്റ് മണ്ഡലം ഇടതുമുന്നണിയും സാദ്ധ്യതയുള്ള മണ്ഡലമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മികച്ച സ്ഥാനാർത്ഥിയെയാണ് എൽ.ഡി.എഫ് മത്സരിപ്പിച്ചിട്ടുള്ളത്. സത്യൻ മൊകേരിക്ക് വയനാടിനെയോ വയനാടിന് സത്യൻ മൊകേരിയയോ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വയനാട്ടിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുണ്ട്. മുഴുവൻ സമയവും ലഭ്യമായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനാണ് വയനാട്ടിലെ വോട്ടർമാർ ആഗ്രഹിക്കുന്നതെങ്കിൽ ഏറ്റവും അനുയോജ്യൻ സത്യൻ മൊകേരിയാണെന്നും അദ്ദേഹം പറഞ്ഞു.


Source link
Exit mobile version