KERALAMLATEST NEWS

നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയും?​,​ സൂചന നൽകി എം വി ഗോവിന്ദൻ

കണ്ണൂർ : കണ്ണൂർ എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ പി.പി. ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന് സൂചന നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ,​ തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്ന് എം,വി. ഗോവിന്ദൻ പറഞ്ഞു. ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. എ.ഡി.എമ്മിന്റെ കുടുംബത്തോടൊപ്പമാണ് സി.പി.എം എന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പി.പി,​ ദിവ്യക്കെതിരെ ഗുരുതര പരാമർശങ്ങൾ. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചല്ലെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രഅയപ്പിലെ അധിക്ഷേപ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു


Source link

Related Articles

Back to top button