ബിരുദം, ബിരുദാനന്തര-ഡോക്ടറൽ പ്രോഗ്രാമുകൾക്ക് നിരവധി സ്‌കോളർഷിപ്പുകളുണ്ട്. ഗേറ്റ്, CSIR/യു.ജി.സി നെറ്റ്, CAT ലഭിച്ചവർക്ക് നിരവധി ഫെലോഷിപ്പുകളുണ്ട്. സയൻസ്, ടെക്‌നോളജി, മാനേജ്‌മെന്റ്, സോഷ്യൽ സയൻസ്, ബയോടെക്‌നോളജി, എൻജിനിയറിംഗ്, കൃഷി, വെറ്ററിനറി സയൻസ്, ഫിഷറീസ്, ലാ, മെഡിക്കൽ, ആയുഷ് എന്നിവയിൽ നിരവധി ഗവേഷണ പ്രോഗ്രാമുകളുണ്ട്.
വിദേശ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് സ്‌കോളർഷിപ്, ഫെലോഷിപ്, അസിസ്റ്റന്റ്‌ഷിപ്പുകൾ എന്നിവ അന്താരാഷ്ട്ര അടിസ്ഥാനത്തിലും സർവകലാശാല തലത്തിലുമുണ്ട്. അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ച ശേഷം ഇവയ്ക്ക് അപേക്ഷിക്കണം. അഡ്മിഷൻ ഓഫർ ലഭിച്ചാൽ ഒരു വർഷ സമയം സ്‌കോളർഷിപ്, ഫെലോഷിപ്, അസിസ്റ്റന്റ്ഷിപ്പുകൾ തുടങ്ങിയവയ്ക്കുണ്ട്. ഉയർന്ന അക്കാഡമിക് മികവ്, പ്രവീണ്യ പരീക്ഷ സ്‌കോറുകൾ, മികച്ച പ്രൊജക്ട് പ്രൊപ്പോസൽ എന്നിവ വിലയിരുത്തിയാണ് ഫെലോഷിപ്പുകൾ അനുവദിക്കുന്നത്. ഇന്ത്യ ഗവണ്മെന്റുമായി ചേർന്നുള്ള സ്‌കോളർഷിപ്, ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്. ഇതിനായി വ്യക്തമായ പ്ലാനിംഗ് വേണം.
വിദേശപഠനത്തിനു നിരവധി സ്‌കോളർഷിപ്പുകൾ
…………………………………………
വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി നിരവധി സ്‌കോളർഷിപ്പുകളുണ്ട്. ഹാർവാർഡ് അക്കാഡമി ഫോർ ഇന്റർനാഷണൽ & ഏരിയ സ്റ്റഡീസ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്,
ഷെവണിംഗ് ഗുരുകുൽ ഫെലോഷിപ്പ് ഫോർ ലീഡർഷിപ് & എക്‌സലൻസ്, യൂണിവേഴ്‌സിറ്റി ഒഫ് ടോറോന്റോയിലെ ലെസ്റ്റർ ബി. പിയേഴ്‌സൺ ഇന്റർനാഷണൽ സ്‌കോളർഷിപ്, കോമൺവെൽത്ത് മാസ്‌റ്റേഴ്‌സ് സ്‌കോളർഷിപ്‌സ്, ഹാർവാർഡ് യൂണിവേഴ്‌സിറ്റി എം.ബി.എ സ്‌കോളർഷിപ്, പാറ്റി ഗ്രേസ് സ്മിത്ത് ഫെലോഷിപ്, പെക്ടിൻ യൂണിവേഴ്‌സിറ്റി മാസ്റ്റേഴ്‌സ് സ്‌കോളർഷിപ് ഇൻ ചൈന, യു.എസ്.എം.ഇ.പി, കോൺറാഡ് അദാനിയർ സ്‌കോളർഷിപ്, യു.എൻ.യു വൈഡർ വിസിറ്റേഴ്‌സ് പ്രോഗ്രാം, അമേരിക്കൻ അസോസിയേഷൻ ഒഫ് യൂണിവേഴ്‌സിറ്റി വുമൺ ഇന്റർനാഷണൽ സ്‌കോളർഷിപ്, കോമൺവെൽത്ത് പി എച്ച്.ഡി സ്‌കോളർഷിപ്സ്, മാസ്റ്റർകാർഡ് ഫൗണ്ടേഷൻ സ്‌കോളർഷിപ്, ജീൻ മോനെറ്റ് സ്‌കോളർഷിപ്, വാണിയർ കാനഡ ഗ്രാജ്വേറ്റ് സ്‌കോളർഷിപ് എന്നിവയ്ക്ക്
നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം, ബിരുദാനന്തര പ്രോഗ്രാം എന്നിവ പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2025/ 26 വർഷത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എൻജിനിയറിംഗ്, ബയോടെക്‌നോളജി, ബയോകെമിക്കൽ എൻജിനിയറിംഗ്, റോബോട്ടിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എയ്‌റോനോട്ടിക്കൽ/ എയ്‌റോസ്‌പേസ് എൻജിനിയറിംഗ്, ആർക്കിടെക്ചർ, അഗ്രിക്കൾചർ, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, സയൻസ് വിഷയങ്ങളിൽ കോമൺവെൽത്ത് സ്‌കോളർഷിപ് പ്രോഗ്രാമിനും അപേക്ഷിക്കാം.
ഗവേഷണ പ്രൊപോസൽ തയ്യാറാക്കുമ്പോൾ
…………………………..
ഗവേഷണ പ്രൊപോസൽ തയ്യാറാക്കുമ്പോൾ പ്രായോഗികതയ്ക്കു മുൻതൂക്കം നൽകണം. സ്ഥാപനത്തിന്റെ മികവ്, പ്രവർത്തന മികവ്, സമയക്രമം എന്നിവ വ്യക്തമാക്കിയിരിക്കണം. തലക്കെട്ട്, ആശയം, നടത്തിപ്പ്, മോണിറ്ററിംഗ് & വിശകലനം, ബഡ്ജറ്റ് എന്നിവയിൽ വ്യക്തത വേണം. 400 വാക്കുകളിൽ കുറയാത്ത അബ്‌സ്ട്രാക്റ്റ് വേണം.പ്രൊപ്പോസലിന്റെ പ്രസക്തി, സാദ്ധ്യതകൾ, സുസ്ഥിരത, ഇതിലൂടെ കൈവരിക്കാവുന്ന മാറ്റങ്ങൾ, മനുഷ്യ വിഭവ ശേഷി, ചെലവ് എന്നിവ നിർവചിച്ചിരിക്കണം. വ്യക്തമായ ഹോംവർക്ക് ചെയ്തു മാത്രമേ പ്രൊപോസൽ തയ്യാറാക്കാവൂ. www.cscuk.fcdo.gov.uk
………………….
പി എച്ച്.ഡി @ കേന്ദ്ര സർവകലാശാല
പി എച്ച്.ഡി പ്രോഗ്രാമിന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി CSIR /UGC നെറ്റ്, JRF യോഗ്യതയുള്ളവർക്ക് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നവംബർ 11 വരെയും ജമ്മുവിൽ നവംബർ മൂന്ന് വരെയും അപേക്ഷിക്കാം. www.uohyd.ac.in, www.cujammu.ac.in
Source link