KERALAMLATEST NEWS

വി.സി പുനർനിയമനം : സർക്കാർ കാട്ടിയ വഴിയേ ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിക്കാൻ സർക്കാർ പയറ്റിയ അതേ തന്ത്രമുപയോഗിച്ചാണ് ആരോഗ്യ വാഴ്സിറ്റി വി.സിയായി ഡോ.മോഹനൻ കുന്നുമ്മേലിനെ ഗവർണർ പുനർ നിയമിച്ചത്.

കണ്ണൂർ വാഴ്സിറ്റിയിൽ പുതിയ വി.സി നിയമനത്തിനിറക്കിയ വിജ്ഞാപനം പിൻവലിച്ചാണ്, മുഖ്യമന്ത്രിയുടെയും മന്ത്രി ആർ.ബിന്ദുവിന്റെയും സമ്മർദ്ദ പ്രകാരം ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത്. ചാൻസലറാണ് സർവകലാശാലയുടെ പരമാധികാരിയെന്നും

ചാ​ൻ​സ​ല​ർ​ക്കു ​മേ​ൽ​ ​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​നി​​​ര​​​ന്ത​​​ര​​​ ​​​സ​​​മ്മ​​​ർ​​​ദ്ദം​ ​​​ക്ര​​​മ​​​ക്കേ​​​ടി​നും​ ​അ​പ്പു​റ​മാ​ണെന്നും

രാ​​​ഷ്ട്രീ​​​യ​​​ ​​​മേ​​​ധാ​​​വി​​​യു​​​ടെ​​​ ​​​സ​മ്മ​ർ​ദ്ദ​മാ​യേ​​​ ​കാ​​​ണാ​​​നാ​​​കൂ എന്നും ചൂണ്ടിക്കാട്ടിയാണ് പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. എന്നാൽ, പുനർ നിയമനം അനുവദനീയമാണെന്നും സുപ്രീംകോടതി ഈ ഉത്തരവിൽ വ്യക്തമാക്കി. പദവിയിലിരിക്കുന്നയാൾ സ്ഥാപനത്തിന് മുതൽക്കൂട്ടാണെന്നും, അദ്ദേഹം ഇരുന്ന കാലയളവിൽ അസാധാരണ മികവ് പ്രകടിപ്പിച്ചുവെന്നും കണ്ടാൽ ഒന്നിലധികം തവണ നിയമനം നൽകാമെന്നായിരുന്നു ഉത്തരവ്. അറുപത് കഴിഞ്ഞവരെ വി.സിമാരായി നിയമിക്കാൻ കഴിയില്ലെന്ന വ്യവസ്ഥ ആദ്യ നിയമനത്തിൽ മാത്രമാണ് ബാധകമെന്നും പുനർ നിയമനത്തിൽ ബാധകമല്ലെന്നും ഉത്തരവിലുണ്ടായിരുന്നു.

സെലക്ഷൻ കമ്മിറ്റി ഒഴിവാക്കി ഡോ.മോഹനൻ കുന്നുമ്മേലിനെ പുനർ നിയമിക്കാനും ഗവർണർക്ക് തുണയായത് സുപ്രീം കോടതി ഉത്തരവാണ്. പുനർ നിയമനത്തിന് പ്രത്യേക നടപടിക്രമമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. വി.സിമാരുടെ പുനർ നിയമനത്തിന് പ്രത്യേക നടപടിക്രമങ്ങൾ യു.ജി.സി ചട്ടങ്ങളിലില്ല. പുനർ നിയമനം ചാൻസലർക്ക് സ്വതന്ത്രമായി ചിന്തിച്ച് തീരുമാനിക്കാമെന്നാണ് കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വി.സി നിയമനത്തിന് നേരത്തേയുണ്ടാക്കിയ സെർച്ച് കമ്മിറ്റി പിൻവലിച്ച് ഗവർണർ പുനർ നിയമനം നടത്തിയത്.

കേ​ര​ള​ ​വി.​സി​ ​ചു​മ​ത​ല​യ്ക്ക്
പി​ന്നാ​ലെ​ ​മ​ന്ത്രി​യു​ടെ
പാ​ന​ൽ​ ​രാ​ജ്ഭ​വ​നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പു​ന​ർ​നി​യ​മ​നം​ ​ന​ൽ​കി​യ​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മേ​ലി​ന് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​കൈ​മാ​റി​ ​ഗ​വ​ർ​ണ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന് ​പി​ന്നാ​ലെ,​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​ഇ​തി​നാ​യു​ള്ള​ ​ത​ന്റെ​ ​പാ​ന​ൽ​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ച്ചു.
ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 12​ന് ​ഡ​ൽ​ഹി​യി​ലേ​ക്ക് ​പോ​കു​ന്ന​തി​ന് ​മു​മ്പാ​ണ് ​ഗ​വ​ർ​ണ​ർ​ ​ചു​മ​ത​ല​ ​കൈ​മാ​റാ​നു​ള്ള​ ​ഫ​യ​ലി​ലൊ​പ്പി​ട്ട​ത്.​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​രാ​ജ്ഭ​വ​ൻ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​അ​തി​നു​ ​ശേ​ഷ​മാ​ണ് ​മ​ന്ത്രി​യു​ടെ​ ​പാ​ന​ൽ​ ​രാ​ജ്ഭ​വ​നി​ൽ​ ​എ​ത്തി​ച്ച​ത്.​ ​പ്രൊ​ഫ​സ​ർ​മാ​രാ​യ​ ​ഡോ​:​ ​ജ​യ​ച​ന്ദ്ര​ൻ​ ​(​എം​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​),​ ​ഡോ​:​പി.​പി.​ ​പ്ര​ദ്യു​മ്‌​ന​ൻ,​ ​(​കാ​ലി​ക്ക​റ്റ്),​ ​ഡോ​ ​കെ​ ​ശ്രീ​ജി​ത്ത് ​(​ക​ണ്ണൂ​ർ​)​ ​എ​ന്നി​വ​രു​ടെ​ ​പേ​രു​ക​ളാ​ണ് ​പാ​ന​ലി​ലു​ള്ള​ത്.​ ​കാ​ലി​ക്ക​റ്റ്,​കു​സാ​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​വി.​സി​ ​ചു​മ​ത​ല​ ​ന​ൽ​കാ​ൻ​ ​മ​ന്ത്രി​ ​ന​ൽ​കി​യ​ ​പാ​ന​ൽ​ ​ഗ​വ​ർ​ണ​ർ​ ​ത​ള്ളി​യി​രു​ന്നു.​ ​കേ​ര​ള​യി​ൽ​ ​പു​തി​യ​ ​വി​സി​യെ​ ​നി​യ​മി​ക്കു​ന്ന​ത് ​വ​രെ​ ​സ​ർ​ക്കാ​രി​ന്റെ​ ​പാ​ന​ലി​ൽ​ ​നി​ന്ന് ​ചു​മ​ത​ല​ ​കൈ​മാ​റ​ണ​മെ​ന്നാ​ണ് ​മ​ന്ത്രി​യു​ടെ​ ​ആ​വ​ശ്യം.
വൈ​സ് ​ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചാ​ൻ​സ​ല​ർ​ ​അ​ത്യ​ന്തം​ ​അ​വ​സ​ര​വാ​ദ​പ​ര​മാ​യ​ ​നി​ല​പാ​ടാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.​ ​മു​മ്പ് ​വി​സി​മാ​രു​ടെ​ ​പു​ന​ർ​നി​യ​മ​ന​ത്തി​ൽ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യെ​ ​പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​ ​ചാ​ൻ​സ​ല​ർ​ ​ഇ​പ്പോ​ൾ​ ​ത​ന്റെ​ ​ഇം​​​ഗി​ത​ത്തി​ന​നു​സ​രി​ച്ച് ​നി​ൽ​ക്കു​ന്ന​ ​വി.​സി​യെ​ ​പു​ന​ർ​നി​യ​മി​ച്ചു.​ ​ഇ​ത് ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ 246​ ​(3​)​ ​അ​നു​ച്ഛേ​ദ​ ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​നി​യ​മ​നി​ർ​മ്മാ​ണം​ ​ന​ട​ത്തു​ന്ന​തി​ന് ​നി​യ​മ​സ​ഭ​യ്ക്കു​ള്ള​ ​അ​ധി​കാ​രം​ ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്യു​ക​യാ​ണ്.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​പ​രി​ഷ്ക​ര​ണ​ ​ശ്ര​മ​ങ്ങ​ളെ​ ​പി​ന്നോ​ട്ട​ടി​ക്കു​ന്ന​ ​ചാ​ൻ​സ​ല​ർ​ ​ത​ന്നി​ഷ്ട​പ്ര​കാ​രം​ ​ന​ട​ത്തു​ന്ന​ ​നി​യ​മ​ന​ങ്ങ​ൾ​ ​മ​ര്യാ​ദ​ക​ളു​ടെ​ ​ലം​ഘ​ന​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റു​ടേ​ത് ​സ്ഥി​രം​ ​വി.​സി
പാ​ടി​ല്ലെ​ന്ന​ ​നി​ർ​ബ​ന്ധ​ബു​ദ്ധി​:​ ​മ​ന്ത്രി​ ​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ്ഥി​രം​ ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​ർ​ ​പാ​ടി​ല്ലെ​ന്ന​ ​നി​ർ​ബ​ന്ധ​ബു​ദ്ധി​യാ​ണ് ​ഗ​വ​ർ​ണ​ർ​ക്കെ​ന്നും​ ​ഇ​ത് ​കേ​ര​ള​ത്തി​ന്റെ​ ​താ​ത്പ​ര്യ​ത്തി​ന് ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​ ​ബി​ൽ​ ​ഒ​പ്പി​ടാ​തെ​ ​രാ​ഷ്ട്ര​പ​തി​ക്ക​യ​ച്ച് ​ഗ​വ​ർ​ണ​റാ​ണ് ​നി​യ​മ​ന​ങ്ങ​ൾ​ ​വൈ​കി​പ്പി​ക്കു​ന്ന​ത്.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​മു​ന്നേ​റ്റ​ത്തി​ന് ​സ​ർ​ക്കാ​രി​ന് ​പി​ന്തു​ണ​ ​ന​ൽ​കേ​ണ്ട​വ​ർ​ ​അ​തി​ന് ​വി​രു​ദ്ധ​മാ​കു​ന്ന​ത് ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​


Source link

Related Articles

Back to top button