INDIALATEST NEWS

Cyclone Dana- Live ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; 5 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി, ബംഗാളിലും ജാഗ്രത

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു – Cyclone Dana updates | Breaking News, Malayalam News | Manorama Online | Manorama News

മനോരമ ലേഖകൻ

Published: October 25 , 2024 02:27 AM IST

Updated: October 25, 2024 03:03 AM IST

1 minute Read

(Photo by DIBYANGSHU SARKAR / AFP)

ഭുവനേശ്വർ ∙ ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഇന്നലെ വൈകിട്ട് തീരത്തുനിന്ന് 200 കിലോമീറ്റർ അകലെയായിരുന്ന ചുഴലിക്കാറ്റ് അർധരാത്രി പിന്നിട്ടപ്പോഴേക്കും കര തൊട്ടു. രാവിലെയോടെയാകും ചുഴലിക്കാറ്റ് പൂർണമായും കരതൊടുക. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 5 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. കഴിഞ്ഞ ആറ് മണിക്കൂറിനിടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ്, ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ ഭദ്രക്, കേന്ദ്രപാറ, ബാലസോർ, ജഗത്‌സിങ്പുർ ജില്ലകളിൽ കനത്ത കാറ്റും മഴയുമാണ്. മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതായി റിപ്പോർട്ട് ലഭിക്കുന്നുണ്ടെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. 
ഇന്നലെ വൈകിട്ടു മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ഒഡീഷയിലെങ്ങും മഴയും കാറ്റും ശക്തമായി. ബംഗാളിലും കനത്ത മഴയുണ്ട്. മുന്നറിയിപ്പിനെത്തുടർന്നു മന്ത്രിസഭായോഗം ചേർന്നു കരുതൽനടപടികൾ വിലയിരുത്തിയിരുന്നു.

English Summary:
Cyclone Dana updates

42b1a70t6rlsb0bt8epcu81076 5us8tqa2nb7vtrak5adp6dt14p-list mo-environment-cyclone 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-orissa mo-news-national-states-westbengal


Source link

Related Articles

Back to top button