മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്‌

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്‌ – Congress releases first phase candidate list of Maharashtra assembly elections | Latest News | Manorama Online

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്‌

ഓൺലൈൻ ഡെസ്ക്

Published: October 24 , 2024 11:29 PM IST

1 minute Read

(ഫയൽ ചിത്രം) (Photo by PRAKASH SINGH / AFP)

മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 48 പേരുടെ ആദ്യഘട്ട പട്ടികയാണ് പുറത്തുവിട്ടത്. പ്രമുഖ നേതാക്കളായ പൃഥ്വിരാജ് ചവാനും പിസിസി അധ്യക്ഷൻ നാനാ പടോലെയുടെയും പേരുകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചവാൻ കരാട് സൗത്തിൽ നിന്നും നാനാ പടോലെ സകോലിയിൽ നിന്നും മത്സരിക്കും. പട്ടികയിൽ നിലവിലെ 25 എംഎൽഎമാരും ഇടംപിടിച്ചിട്ടുണ്ട്.

മഹാവികാസ് അഘാഡി (ഇന്ത്യാ മുന്നണി) സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേനയും (ഉദ്ദവ് വിഭാഗം) എൻസിപിയും (ശരദ് പവാർ വിഭാഗം) 85 വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. പെസന്റ്സ് വർക്കേഴ്‌സ് പാർട്ടി, സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, ആംആദ്മി പാർട്ടി എന്നിവരെക്കൂടി സഖ്യത്തിൽ ഉൾപ്പെടുത്താനാണ് മഹാവികാസ് അഘാഡിയുടെ നീക്കം.18 സീറ്റുകൾ ഈ കക്ഷികൾക്കായി നീക്കിവെക്കും. നവംബർ 20നാണ് 288 മണ്ഡങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണൽ.

English Summary:
Congress releases first phase candidate list of Maharashtra assembly elections

124fakgi57q5b9qkocgovpud1k mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-ncp mo-politics-parties-congress mo-politics-elections-maharashtraassemblyelection2024


Source link
Exit mobile version