കേരളസർവകലാശാല പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
ഒക്ടോബർ 10 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ
ബി.എസ്സി. ബോട്ടണി ആന്റ് ബയോടെക്നോളജി (247) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 29
ലേക്കും ഒക്ടോബർ 10, 11 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്സി.
ബയോടെക്നോളജി (മൾട്ടമേജർ) 2 (B) (350), ജൂലായ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ
29, 30 തീയതികളലേക്കും പുനഃക്രമീകരിച്ചു.
ടൈംടേബിൾ
ആറാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ.
(ഇന്റഗ്രേറ്റഡ്) (റഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ് – 2015 സ്കീം) പരീക്ഷകളുടെ
ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്സി. ബോട്ടണി
വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി ആൻഡ് എത്തനോഫാർമക്കോളജി പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 2 വരെ www.slcm.keralauniversity.ac.in മുഖേന
ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടർ
മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ (സി.ബി.സി.എസ്.എസ് - 2019 പ്രവേശനം) എം.എ ഹിസ്റ്ററി സെപ്തംബർ 2023 ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷപഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ആറ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ (2022 പ്രവേശനം) എം.എസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.സി.എ ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ നീട്ടി
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2024-25 അദ്ധ്യയന വർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബർ 15 വരെ നീട്ടി.
16 യു.ജി പ്രോഗ്രാമുകൾക്കും 12 പി.ജി പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ആറ് പ്രോഗ്രാമുകൾ നാലുവർഷ ബിരുദ ഘടനയിലാണ്.നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷനുണ്ട്. നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് പഠിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in വിശദവിവരങ്ങൾക്ക്. ഫോൺ: 0474 2966841,9188909901,9188909902,9188909903 (ടെക്നിക്കൽ സപ്പോർട്ട് )
ഓർമിക്കാൻ…
1. പി.ജി ഡെന്റൽ സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്:- 2024-25 അദ്ധ്യയന വർഷത്തെ പി.ജി ഡെന്റൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നടത്തുന്ന സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് ഇന്ന് ഉച്ചയ്ക്ക് 2 വരെ അതത് കോളേജുകളുമായി ബന്ധപ്പെടാം. വെബ്സൈറ്റ്: www.cee.kerala.gov.in.
2. എൽ എൽ.എം ഓൺലൈൻ ഓപ്ഷൻ:- 2024-25 അദ്ധ്യയന വർഷത്തെ എൽ എൽ.എം. കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിന്റെ ഭാഗമായ ഓപ്ഷൻ 29 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.cee.kerala.gov.in.
Source link