പ്രവാസികൾക്ക് ആശ്വാസം, പത്ത് വർഷം ആരെയും പേടിക്കണ്ട; ഗോൾഡൻ വിസ കിട്ടാൻ പോകുന്നത് ഇവർക്കെല്ലാം
ദുബായ്: വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച അദ്ധ്യാപകർക്ക് പത്ത് വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം. നിലവിൽ ദുബായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന വിദേശികളായ അദ്ധ്യാപകർക്കാണ് സുവർണാവസരം. ഗോൾഡൻ വിസ ലഭിക്കുന്നതിനായുളള അപേക്ഷ സമർപ്പിക്കേണ്ട തീയതി ഒക്ടോബർ 15 മുതൽ ആരംഭിച്ചിട്ടുണ്ട്.
യോഗ്യരായവർക്ക് ഗോൾഡൻ വിസയിലൂടെ ദുബായിൽ ദീർഘകാലം താമസിക്കാനും ജോലി ചെയ്യാനുമുളള അവസരമാണ് ലഭിക്കുന്നത്. പത്ത് വർഷത്തേക്കാണ് ഗോൾഡൻ വിസയുടെ കാലാവധി. യോഗ്യരായവർ മാനദണ്ഡങ്ങൾ തുടരുകയാണെങ്കിൽ വിസയുടെ കാലാവധി നീട്ടാനും അവസരമുണ്ട്. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കാണ് അവസരം. ഗോൾഡൻ വിസയ്ക്കായി യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
ആർക്കൊക്കെ അപേക്ഷിക്കാം
1. ദുബായിലെ സ്വകാര്യ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ
2. സ്വകാര്യ ബാല്യകാല കേന്ദ്രങ്ങളുടെ മാനേജർമാർ
3. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ലൈസൻസുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ
4. സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകർ
5. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ലൈസൻസുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ അദ്ധ്യാപകർ
Source link