INDIALATEST NEWS

മോദിയുമായി കൂടിക്കാഴ്ച നടത്തി ഒമർ അബ്ദുല്ല; ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം കൈമാറിയെന്ന് സൂചന

മോദിയുമായി കൂടിക്കാഴ്ച നടത്തി ഒമർ അബ്ദുല്ല; ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം കൈമാറിയെന്ന് സൂചന

മോദിയുമായി കൂടിക്കാഴ്ച നടത്തി ഒമർ അബ്ദുല്ല; ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം കൈമാറിയെന്ന് സൂചന

ഓൺലൈൻ ഡെസ്ക്

Published: October 24 , 2024 07:54 PM IST

1 minute Read

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഒമർ അബ്ദുല്ല (Photo-@ians_india/x)

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ഒമറിന്റെ ആദ്യ  ഡൽഹി സന്ദർശനമായിരുന്നു ഇത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭാ യോഗം പാസ്സാക്കിയിരുന്നു. പ്രമേയം  പ്രധാനമന്ത്രിക്ക് ഒമർ കൈമാറിയതായാണ് സൂചന. നിയമസഭ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളിലാണ് ഒമർ അബ്ദുള്ളയുടെ നാഷനൽ കോൺഫറൻസ് വിജയിച്ചത്. 90 അംഗ നിയമസഭയിൽ 54 അംഗങ്ങളാണ് ഇന്ത്യാസഖ്യത്തിന് ഉള്ളത്.

കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഒമർ അബ്ദുല്ല കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. കശ്മീരി പരമ്പരാഗത ഷാൾ മുഖ്യമന്ത്രി ഗഡ്കരിക്ക് ഒമർ അബ്ദുള്ള സമ്മാനിച്ചു. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഒമർ അബ്ദുല്ല കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുന്നതു സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. 

1epj6q8tmt4gbip7jb62g64f7 mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-omarabdullah 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi


Source link

Related Articles

Back to top button