കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് വിമതനും കെ.പി.സി.സി അംഗവുമായ കൊയ്യം ജനാർദ്ദനൻ പത്രിക പിൻവലിച്ചില്ല ഇന്ന് പത്രസമ്മേളനം നടത്തും. സി.പി.എം വിട്ടുവന്ന ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദന് പിന്തുണ നൽകിയ യു.ഡി.എഫ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പത്രിക നൽകിയത്. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ ഫോണിൽ ബന്ധപ്പെട്ട് അനുനയ നീക്കം നടത്തിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചു. നാളെ മുതൽ പര്യടനം നടത്തുമെന്ന് ജനാർദ്ദനൻ പറഞ്ഞു.
Source link
തളിപ്പറമ്പിൽ പത്രിക പിൻവലിക്കാതെ കോൺ. വിമതൻ

