‘വിദേശ ചാരസംഘടനകള്‍ ബഹിരാകാശ പദ്ധതി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നു’- ആരോപണവുമായി ചൈന

ബെയ്ജിങ്: തങ്ങളുടെ ബഹിരാകാശ പദ്ധതികളുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ വിദേശ ചാരസംഘടനകള്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ചൈന. ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള മത്സരം ശക്തമാകുന്ന സാഹചര്യത്തില്‍ ബഹിരാകാശ സുരക്ഷ ഉറപ്പാക്കല്‍ ചൈനയുടെ ഭാവി നിലനില്‍പ്പിനും വികസനത്തിനുമുള്ള സുപ്രധാന തന്ത്രമായി മാറിയിരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. വിചാറ്റില്‍ പങ്കുവെച്ച ഔദ്യോഗിക പോസ്റ്റ് വഴിയാണ് ചൈന ഇക്കാര്യം പുറത്തുവിട്ടത്. ‘സൈനിക പോരാട്ടത്തിനുള്ള യുദ്ധക്കളം’ എന്ന നിലയില്‍ ബഹിരാകാശത്തെ കുറിച്ചുള്ള ധാരണ മാറിവരുന്നത് ചൈന ഉയര്‍ത്തിക്കാട്ടുന്നു. ‘ചില പാശ്ചാത്യ രാജ്യങ്ങള്‍ ‘ബഹിരാകാശ സൈന്യം’ രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പ്രധാന എതിരാളിയായി അവര്‍ ചൈനയെ കാണുന്നു. ചൈനയുടെ മുന്നേറ്റങ്ങളെ വെല്ലുവിളിക്കാനുള്ള ശ്രമമാണത്. വിദേശ ചാരസംഘടനകള്‍ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങള്‍വഴി ചൈനയ്‌ക്കെതിരെ വിദൂരനിരീക്ഷണം നടത്തുന്നുണ്ട്. ബഹിരാകാശത്തുനിന്ന് ചൈനയുടെ രഹസ്യങ്ങള്‍ ഇതുവഴി മോഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നു.’-ചൈന വിചാറ്റില്‍ പറയുന്നു. എന്നാല്‍ രാജ്യങ്ങളുടെ പേര് ചൈന പരമാര്‍ശിച്ചിട്ടില്ല.
Source link