ദീപാവലിയോടെ 8 നക്ഷത്രക്കാര്‍ക്ക് മഹാരാജയോഗം


ഒക്ടോബര്‍ 31 വ്യാഴാഴ്ചയാണ് ദീപാവലി. ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്. ജീവിതത്തിലേയ്ക്ക് പ്രകാശം കൊണ്ടുവരുന്ന ഒരു ഉത്സവം. ചിരാതില്‍ തെളിയുന്ന, തെളിയ്ക്കുന്ന ഓരോരോ ദീപങ്ങളുടെ പ്രകാശവും നമ്മുടെ അന്ധകാരത്തെ നീക്കി ജീവിതത്തിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് പറയേണ്ടത്. ജ്യോതിഷപ്രകാരം നക്ഷത്രഫലങ്ങളും ദീപാവലിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇതുപ്രകാരം ചില നക്ഷത്രക്കാര്‍ക്ക് മഹാകാജയോഗം, മഹാഭാഗ്യം വരുന്നു. ഇതെക്കുറിച്ചറിയാം.അശ്വതി, പുണര്‍തംഇതില്‍ ഒന്നാമത്തേത് അശ്വതിയാണ്. ഇവരുടെ ജീവിതത്തിലെ അന്ധകാരം നീക്കി പ്രകാശം വരുത്താന്‍ സഹായിക്കുന്ന ഒരു ദീപാവലിയാണ് വരുന്നത്. ഉദ്ദേശിച്ച കാര്യങ്ങള്‍ ഇവര്‍ക്ക് നേടിയെടുക്കാന്‍ സാധിയ്ക്കും. അംഗീകാരം തേടി വരും, ഉയര്‍ച്ച വരും. സന്താന, ദാമ്പത്യ സൗഖ്യം, വിദ്യാവിജയം, ബന്ധുജനസഹായം എന്നിവയെല്ലാം ഫലമായി പറയുന്നു. ദീപാവലി ഭാഗ്യം ഏറ്റവും കൂടുതല്‍ ഇവര്‍ക്കാണ്.അടുത്തത് പുണര്‍തം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തില്‍ ദീര്‍ഘനാളായുള്ള സ്വപ്‌നങ്ങള്‍ പൂവിടുന്ന സമയാണ്. ഈ കാര്യം നടന്നു കിട്ടിയാല്‍ ജീവിതം രക്ഷപ്പെട്ടേനേ എന്ന് കരുതുന്ന പുണര്‍തം നാളുകാര്‍ക്ക് ഈ കാര്യം നടന്നു കിട്ടും. ഇവരുള്ള വീട്ടില്‍ത്തന്നെ ഐശ്വര്യം വരും.ഭരണി, പൂയംഅടുത്തത് ഭരണി നക്ഷത്രമാണ്. ഇവര്‍ക്ക് ദീപാവലി പ്രതീക്ഷയുടെ നാള്‍വെളിച്ചമാണ്. ഇവരുടെ കഷ്ടപ്പാടും ദുരിതവും എല്ലാം മാറുന്ന സമയമാണ് ഇത്. വിഷ്ണു, ലക്ഷ്മീ കടാക്ഷത്താല്‍ അന്ധകാരം മാറും, ഏര്‍പ്പെടുന്ന കാര്യത്തില്‍ വിജയം, ധനാഗമനം, തൊഴില്‍ വിജയം എന്നിവ ഫലമായി പറയുന്നു.അടുത്തത് പൂയം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തില്‍ രാജയോഗതുല്യമായ ഫലങ്ങള്‍ വരുന്നു. വീട്, വാഹനം, സന്താനയോഗം, വസ്തുവകകള്‍ നേടാനുള്ള യോഗം, അഭീഷ്ട സിദ്ധി എന്നിവയെല്ലാം ഫലമായി പറയുന്നു. ശത്രുനാശവും ഇവര്‍ക്കുണ്ടാകും.രേവതി, തിരുവോണംരേവതിയാണ് അടുത്തത്. ഇവര്‍ക്ക് ഏറെക്കാലമായി തിരിച്ചടികളുടെ കാലമായിരുന്നു. ഇതിന് മാറ്റം വരുന്ന സമയമാണ് ദീപാവലിയോടെ വരുന്നത്. സകല ദുരിതങ്ങളും ഇവരുടെ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കപ്പെടും. ധനവരവ്, വരുമാനം വര്‍ദ്ധിയ്ക്കും. കടം തീര്‍ക്കാന്‍ സാധിയ്ക്കും. ഉയര്‍ച്ചയും ഐശ്വര്യവും വരുന്ന കാലമാണ് ഇത്.അടുത്തത് തിരുവോണം നാളാണ്. ഇവരുടെ ജീവിതത്തില്‍ സ്വപ്‌നം കണ്ടതെല്ലാം സ്വന്തമാക്കാന്‍ സാധിയ്ക്കും. ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ നേടാന്‍ സാധിയ്ക്കും. ഇവരെ തേടി ജീവിതത്തില്‍ ഉയര്‍ച്ചയും അംഗീകാരവും വരും, സ്ഥാനക്കയറ്റം നേടാന്‍ സാധിയ്ക്കും, കുടുംബപരമായി സന്തോഷം വര്‍ദ്ധിയ്ക്കും.ഉത്രാടം, ആയില്യംഅടുത്തത് ഉത്രാടം നക്ഷത്രമാണ്. പേരും പ്രശസ്തിയും ഇവരെ തേടി വരും. ധനവളര്‍ച്ച, വിദ്യാവിജയം എന്നിവ ഉണ്ടാകും. പൂര്‍ത്തീകരിയ്ക്കാത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കും. തൊടുന്നതൊക്കെ പൊന്നാകും. ഉത്രാടം നക്ഷത്രക്കാര്‍ വീട്ടിലുണ്ടെങ്കില്‍ തന്നെ നല്ല ഫലം വരും.ആയില്യം നക്ഷത്രക്കാര്‍ക്ക് ധനപരമായ മുന്നേറ്റം കൈവരിയ്ക്കാന്‍ സാധിയ്ക്കുന്ന സമയമാണ് വരുന്നത്. കുടുംബപരമായി സ്വത്ത് കിട്ടാനുള്ള യോഗമുണ്ട്. ജീവിതത്തില്‍ സന്തോഷം ലഭിയ്ക്കാനുള്ള യാത്രകള്‍ നടത്താന്‍ സാധിയ്ക്കും. വിദ്യാവിജയം, ഇഷ്ടതൊഴില്‍ ലബ്ധി, രോഗശാന്തി എന്നിവയെല്ലാം ഇവര്‍ക്ക് ഫലമായി പറയുന്നു. എല്ലാം ഇവര്‍ക്ക് ഗുണഫലങ്ങളായി വരുന്നു.


Source link

Exit mobile version