WORLD
ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ പാര്‍ട്ടിയില്‍ കലാപം; രാജിക്കായി മുറവിളി
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലനില്‍പ് പരുങ്ങലില്‍. ഒക്ടോബര്‍ 28 നകം ട്രൂഡോ രാജിവെക്കണമെന്ന് ലിബറല്‍ പാര്‍ട്ടിയിലെ വിമത എം.പിമാര്‍ അന്ത്യശാസനം നല്‍കി. ലിബറല്‍ എം.പിമാര്‍ പാര്‍ലമെന്റ് ഹില്ലില്‍ യോഗം ചേര്‍ന്നതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തകളെ പുഞ്ചിരികൊണ്ട് നേരിട്ട ട്രൂഡോ ‘പാര്‍ട്ടി ഒറ്റക്കെട്ടാണ്’ എന്നുമാത്രം പ്രതികരിച്ചുലിബറല്‍ പാര്‍ട്ടി എം.പിമാര്‍ യോഗം ചേര്‍ന്നതും ട്രൂഡോ സമീപകാലങ്ങളില്‍ എടുത്തുവരുന്ന സ്വന്തം നിലപാടുകളില്‍ തങ്ങളുടെ വിയോജിപ്പ് ശക്തമായി അറിയിച്ചതും വലിയ രാഷ്ട്രീയ മാറ്റമായി വിലയിരുത്തപ്പെടുന്നു.
Source link