നടൻ ബാല വീണ്ടും വിവാഹിതനായി

കൊച്ചി: ചലച്ചിത്രതാരം ബാല വീണ്ടും വിവാഹിതനായി. ബന്ധു കൂടിയായ ചെന്നൈ സ്വദേശി കോകിലയാണ് വധു. കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ ഇന്നലെ രാവിലെ 8.30ന് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
ഒരുവർഷം മുമ്പ് കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ബാല അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ജീവിതത്തിൽ ഒരുതുണ വേണമെന്ന് തോന്നിയാണ് വിവാഹം കഴിച്ചതെന്ന് ബാല പറഞ്ഞു. സ്വന്തക്കാരി കൂടിയായതിനാൽ ആത്മവിശ്വാസം കൂടി. ഒരുവർഷത്തോളമായി കോകില ഒപ്പമുണ്ട്. ആരോഗ്യനില മെച്ചമായി. നല്ല നിലയിലാണ് ജീവിക്കുന്നത്. കഴിയുന്നവർ അനുഗ്രഹിക്കണമെന്നും വിവാഹശേഷം ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചെങ്കിലും ഇരുവരും പിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. പിന്നീട് ഡോ. എലിബസത്തിനെ വിവാഹം ചെയ്തെങ്കിലും നിയമപരമായി രജിസ്‌റ്റർ ചെയ്തിരുന്നില്ല. അവരുമായും വേർപിരിഞ്ഞു. ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം ബാല നായകനാകുന്ന സിനിമയുടെ പ്രഖ്യാപനവും ഇന്നലെ കൊച്ചിയിൽ നടന്നു. ജയൻ കോട്ടയ്ക്കലാണ് സംവിധായകൻ.
Source link