പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്റെ വിവാഹം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ വകുപ്പ് മുൻ കമ്മിഷണറുമായ കെ. അനിൽകുമാറിന്റെയും അഡ്വ. മിനി അനിൽകുമാറിന്റെയും (വൈഷ്ണവം, മണ്ണന്തല) മകൻ അനന്തകൃഷ്ണനും പൗഡിക്കോണം ശ്രീനന്ദനത്തിൽ ലഫ്. കേണൽ ടി. സുനിലിന്റെയും വിനീതയുടെയും മകൾ ഷാരോണും മണ്ണന്തല സൂര്യപ്രഭ കൺവെൻഷൻ സെന്ററിൽ വിവാഹിതരായി. വി.ഡി സതീശൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ അനിൽ, കെ.ബി ഗണേഷ്‌കുമാർ, എൻ,കെ പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ സജീവ് ജോസഫ്, ഐ.ബി സതീഷ്, മഞ്ഞളാംകുഴി അലി, മുൻ സ്പീക്കർ എൻ. ശക്തൻ, മുൻ എം.പി എ. സമ്പത്ത്, മുൻ എം.എൽ.എമാരായ വി.എസ് ശിവകുമാർ, കെ.എസ് ശബരീനാഥൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, തിരുവനന്തപുരം ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
Source link