KERALAMLATEST NEWS

കൗമുദി ടി.വിയുടെ നിലാവ് ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: കൗമുദി ടി.വിയുടെ 11-ാം വാർഷികാഘോഷവും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്ക് ആദരവും സമർപ്പിക്കുന്ന പരിപാടി നിലാവ് ഇന്ന് വൈകിട്ട് 5ന് പാളയം എ.കെ.ജി ഹാളിൽ നടക്കും. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. മികച്ച കുടുംബശ്രീ യൂണിറ്റുകൾക്ക് മന്ത്രി ഉപഹാരം നൽകും.കേരളകൗമുദി യൂണിറ്റ് ചീഫ് വിക്രമൻ, ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, സുധീർ കുമാർ തുടങ്ങിയവർ പങ്കെടുക്കും. പിന്നണി ഗായിക മഞ്ജരിയും സംഘവും നയിക്കുന്ന സംഗീത സായാഹ്നവും അരങ്ങേറും.


Source link

Related Articles

Back to top button