വിഷമമുണ്ട്: ബാലയുടെ വിവാഹത്തിനു പിന്നാലെ എലിസബത്തിന്‍റെ വിഡിയോ

വിഷമമുണ്ട്: ബാലയുടെ വിവാഹത്തിനു പിന്നാലെ എലിസബത്തിന്‍റെ വിഡിയോ | Elizabeth Bala

വിഷമമുണ്ട്: ബാലയുടെ വിവാഹത്തിനു പിന്നാലെ എലിസബത്തിന്‍റെ വിഡിയോ

മനോരമ ലേഖകൻ

Published: October 24 , 2024 08:56 AM IST

1 minute Read

എലിസബത്ത്, ബാലയും കോകിലയും

നടന്‍ ബാലയുടെ വിവാഹത്തിന് പിന്നാലെ വിഡിയോ പങ്കുവച്ച് മുന്‍ ഭാര്യ എലിസബത്ത്. കേൾക്കുന്ന വാർത്തകളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും വിഷമമുണ്ടെന്നും എലിസബത്ത് പറയുന്നു. ഒരു സന്തോഷ കാര്യം പങ്കുവയ്ക്കാനാണ് താൻ ഇപ്പോൾ വിഡിയോയിൽ കൂടി എത്തിയതെന്നും എലിസബത്ത് വ്യക്തമാക്കി.

‘‘കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വിഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. ഒരു സന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു. 

അഹമ്മദാബാദിലാണ് ഇപ്പോള്‍ ഞാന്‍. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അവര്‍ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി.

അതിന് എന്റെ ഡിപ്പാർട്മെന്റിൽ നിന്നും കുറച്ച് സമ്മാനം കിട്ടിയിരുന്നു. കുറച്ച് ചോക്ലേറ്റും മധുര മിഠായികളുമാണ്. സത്യത്തിൽ ഞാൻ ചെയ്തത് വളരെ ചെറിയൊരു കാര്യമായിരുന്നു. പക്ഷേ നമ്മൾ ചെയ്ത കാര്യത്തിന് തിരിച്ചു വന്നൊരാൾ നന്ദിപറയുന്നത് നമ്മെ സംബന്ധിച്ചടത്തോളം സന്തോഷം തരുന്ന കാര്യമാണ്. കുറച്ച് വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഹാപ്പിയാണ്.’’–എലിസബത്തിന്റെ വാക്കുകൾ.

അതേസമയം ബാലയുടെ നാലാം വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കന്നഡക്കാരിയായ യുവതിയാണ് നടന്റെ ആദ്യ ഭാര്യ. പിന്നീട് മലയാളത്തിലെ ഗായികയെ വിവാഹം കഴിച്ചു. അതിനുശേഷമാണ് എലിസബത്തിനെ വിവാഹം ചെയ്യുന്നത്. ആദ്യ വിവാഹവും മൂന്നാം വിവാഹവും നടന്‍ ബാല റജിസ്റ്റര്‍ ചെയ്തിരുന്നില്ല. അമ്മാവന്റെ മകള്‍ കോകിലയെയാണ് ബാല ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത്.

English Summary:
Upset and Not Interested: Elizabeth’s Emotional Response Following Ex Bala’s Marriage

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-bala f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-celebrity-celebritydivorce 4vhsf4bg5uoejepnro8pmr5d4d


Source link
Exit mobile version