Site icon onlinekeralanews.com

എ.കെ.ജി സെന്റർ ഭൂമി: പാർട്ടി സെക്രട്ടറിക്ക് നോട്ടീസ്


കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എ.കെ.ജി സെന്ററിന് കൈമാറിയത് റദ്ദാക്കണമെന്ന ഹർജിയിൽ സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.കെ.ജി സെന്ററിനുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. സാമൂഹിക പ്രവർത്തകനും സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാറുമായ ആർ.എസ്. ശശികുമാറിന്റെ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മേയ് 21 ന് ഹർജി വീണ്ടും പരിഗണിക്കും.


Source link

Exit mobile version