പ്രിയങ്കാ ഗാന്ധി പത്രിക സമർപ്പിച്ചു
കൽപ്പറ്റ: ആയിരങ്ങൾ അണിനിരന്ന റോഡ്ഷോയ്ക്ക് ശേഷം എ.ഐ.സി.സി.ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി വയനാട് കളക്ടറേറ്റിലെത്തി ഉപ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിച്ചു. അമ്പത്തിരണ്ടാമത്തെ വയസിലെ കന്നിയങ്കമാണിത്. വയനാട് ലോക്സഭാ മണ്ഡലം വരണാധികാരി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ മുമ്പാകെ മൂന്ന് സെറ്റ് പത്രികകളാണ് പ്രിയങ്ക നൽകിയത്. സോണിയാഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മകൻ റൈഹാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു പത്രിക സമർപ്പിക്കുന്നതിന് പ്രിയങ്ക എത്തിയത്. കളക്ടറേറ്റിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.വർഷങ്ങൾക്കു മുമ്പുതന്നെ പ്രിയങ്കാഗാന്ധിയോട് ഉത്തരേന്ത്യയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ തയ്യാറായിരുന്നില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേതി,റായ്ബറേലി എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മത്സരത്തിന് തയ്യാറാകാതെ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒടുവിലാണ് രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും തിരഞ്ഞെടുക്കപ്പെട്ടതോടെ വയനാട് മണ്ഡലം ഒഴിയാൻ തീരുമാനിച്ചത്. തുടർന്നാണ് വയനാട്ടിൽ സ്ഥാനാർത്ഥിയായത്.
Source link