ഇതെന്റെ അവസാന വിവാഹം: ഭാര്യയുടെ മുന്നിൽവച്ച് സെൽഫ് ട്രോളുമായി ബാല | Bala Kokila
ഇതെന്റെ അവസാന വിവാഹം: ഭാര്യയുടെ മുന്നിൽവച്ച് സെൽഫ് ട്രോളുമായി ബാല
മനോരമ ലേഖകൻ
Published: October 24 , 2024 09:49 AM IST
1 minute Read
ബാലയും ഭാര്യ കോകിലയും
നാലാം വിവാഹവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരിഹാസങ്ങൾക്കു മറുപടിയുമായി ബാല. ഇത് തന്റെ അവസാന വിവാഹമാണെന്നും മലയാളം വായിക്കാൻ അറിയാത്തതിനാൽ ട്രോൾ ചെയ്യുന്നവർ ഇനി ഇംഗ്ലിഷിൽ ട്രോൾ പങ്കുവയ്ക്കണമെന്നും ബാല പറഞ്ഞു. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയിൽ നിർത്തി താരം സെൽഫ് ട്രോളടിച്ചത്.
‘‘ഒരുപാട് ട്രോളൊക്കെ ഇറങ്ങിയിരുന്നു. ഇത് അവസാനത്തെ വിവാഹമാണ് കേട്ടോ. അതായിരിക്കും ഇനി നിങ്ങള്‍ ചോദിക്കാൻ പോകുന്നത്. കഷ്ടങ്ങൾ നമുക്കേ അറിയൂ. ട്രോളുകൾ വന്നപ്പോഴും വേദന ഉള്ള കാര്യങ്ങൾ ചിലർ ഇട്ടപ്പോൾ ഞാൻ കോകിലയോട് ചോദിച്ചു, ‘ഞാനൊരു സിനിമാക്കാരനാണ്. ഇതൊക്കെ കണ്ടിട്ടുണ്ട്. നിനക്ക് ഇതൊക്കെ കാണുമ്പോൾ വിഷമമുണ്ടോ?’ എന്ന്.
‘ഇല്ല, എനക്ക് മലയാളം തെരിയാത് മാമാ’ എന്നായിരുന്നു അവളുടെ മറുപടി. എനിക്കും മലയാളം വായിക്കാൻ അറിയില്ല. ട്രോൾ ചെയ്യുന്നവരോടും എന്നെക്കുറിച്ച് നെഗറ്റിവ് എഴുതുന്നവരോടും ഒരു അപേക്ഷയുണ്ട്. കുറച്ച് ഇംഗ്ലിഷ് കൂടി ചേർത്താൽ മനസ്സിലാകും. അതുകൊണ്ട് മുഴുവൻ മലയാളത്തിൽ എഴുതാതിരിക്കുക.’’–ബാലയുടെ വാക്കുകൾ.
ഇതിനിടെ ടൈറ്റിൽ ലോഞ്ചിനെത്തിയ ശ്രീനിവാസനുമായി ബാല സൗഹൃദം പങ്കിട്ടു. ശ്രീനിവാസനോട് തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ ബാല ഭാര്യയെ പരിചയപ്പെടുത്തികൊടുത്തു. എന്നാൽ ഭാര്യ എവിടെ എന്ന കൗണ്ടറടിച്ച് ശ്രീനിവാസനും വേദി രസകരമാക്കി. ഇരുവരും ശ്രീനിവാസന്റെയും ഭാര്യയുടെയും കാൽതൊട്ട് അനുഗ്രഹവും വാങ്ങി.
English Summary:
Bala Marries Again: Actor Introduces Wife, Deflects Trolls With Self-Deprecating Humor
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 6oo1u11uj78rda4qgud3avmosf mo-celebrity-celebritywedding mo-entertainment-movie-bala f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link