സൂര്യ നായകനാകുന്ന കങ്കുവ സിനിമയിലെ യോലോ എന്ന ഗാനം പുറത്ത്. ഒരു പാർട്ടി സോംഗ് എന്ന നിലയിലാണ് സിനിമയിലെ രണ്ടാം ഗാനം തയ്യാറാക്കിയത്. നായകൻ സൂര്യയ്ക്കൊപ്പം നായിക ദിഷ പഠാനിയാണ് ഗാനരംഗത്ത്. മണിക്കൂറുകൾക്കുള്ളിൽ ഗാനം 35 മില്യൺ കാഴ്ചക്കാരുമായി മുന്നേറുന്നു. ദേവി ശ്രീ പ്രസാദാണ് സംഗീതം. യോലോ എന്ന ഗാനം ആലപിച്ചത് ദേവിശ്രീ പ്രസാദും ലവിത ലബോയും ചേർന്നാണ്. രണ്ടു ഭാഗങ്ങളായാണ് ശിവ സംവിധാനം ചെയ്യുന്ന കങ്കുവ റിലീസ് ചെയ്യുക. ആദ്യഭാഗം നവംബർ 14ന് റിലീസ് ചെയ്യും. 350 കോടിയാണ് ചിത്രത്തിന്റെ ബഡ്‌ജറ്റ്. ബോബി ഡിയോൾ ആണ് പ്രതിനായകൻ. ഗ്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. കേരളത്തിൽ ശ്രീ ഗോകുലം മൂവിസാണ് വിതരണം. പി. .ആർ. ഒ: ശബരി.
Source link